കോളയാട്: കോളയാട് പഞ്ചായത്തിലെ പെരുവ- ചെമ്പുക്കാവ് മേഖലയിലെ നിരവധി കുടുംബങ്ങൾ ഉരുൾപൊട്ടലിൽ ഒറ്റപെട്ടു. പുഴ കരകവിഞ്ഞ് ഒഴുകിയതോടെ നിരവധിപേരുടെ വീട്ടിൽ വെള്ളം കയറിയിട്ടുണ്ട്. പെരുവ പോസ്റ്റോഫീസിലും ഹെൽത്ത് സെന്ററിലും വെള്ളം കയറിയിട്ടുണ്ട്. കണ്ണവം വനത്തിലാണ് ഉരുൾപൊട്ടിയതെന്ന് സംശയിക്കുന്നു.
landslide in Kannavam forest