കണ്ണൂർ: അവശ്യ വസ്തുക്കൾ വയനാട്ടിൽ എത്തിക്കുവാൻ വ്യക്തികളും സംഘടനകളും അതിനാൽ സ്വന്തം നിലയിലുള്ള വയനാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കി കലക്ടറേറ്റിലോ ജില്ലാ പഞ്ചായത്തിൻ്റെ കേന്ദ്രത്തിലോ സാധനങ്ങൾ എത്തിച്ച് നല്കണമെന്ന് ഡി ഡി എം എ അറിയിച്ചു. ദുരത്ത ബാധിത മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുവാൻ സന്നദ്ധരായവർ ഔദോഗിക സംവിധാനം വഴിയെ വയനാട്ടിലേക്ക് പോകാവു എന്നും ഡി ഡി എം എ അറിയിച്ചു.
രക്ഷാപ്രവർത്തനം നടത്തുവാൻ സന്നദ്ധരായവർ കൊട്ടിയൂർ ചെക്ക് പോസ്റ്റിന് സമീപം എത്തിയാൽ വയനാട്ടിലെ കൺട്രോൾ റൂമിൽ നിന്ന് ആവിശ്യപ്പെടുന്ന മുറക്ക് പോകാൻ അനുവാദം നൽകുമെന്ന് ജില്ലാ പോലീസ് മേധാവി( കണ്ണൂർ റൂറൽ) എം ഹേമലത അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പൊലീസ് മേധാവിയെയും , പേരാവൂർ ഡി വൈ എസ് പിയെയും ബന്ധപ്പെടാം. ജില്ലാ പോലീസ് മേധാവി( കണ്ണൂർ റൂറൽ) 9497996900, പേരാവൂർ ഡി വൈ എസ് പി 9497990280 വൈകിട്ട് ഓൺലൈനായി ചേർന്ന് ഡി ഡി എം എ യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ, ജില്ലാ പോലീസ് മേധാവി( കണ്ണൂർ റൂറൽ) എം ഹേമലത, സബ് കലക്ടർ സന്ദീപ് കുമാർ, ആർ ഡി ഒ ടി എം അജയകുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
The first vehicle carrying essential commodities of the district panchayat will leave for Wayanad on Wednesday.