കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലെ ഇന്നത്തെ രക്ഷാപ്രവർത്തനം ദൗത്യ സംഘം അവസാനിപ്പിച്ചു. ഏതാണ്ട് 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനമാണ് താൽക്കാലികമായി അവസാനിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രാത്രിയായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഇരുട്ടും മൂടൽ മഞ്ഞും കനത്തതോടെ മൃതദേഹങ്ങൾ കണ്ടെത്തിയാലും പുറത്തെത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണ് പ്രദേശത്ത്.
ഇതുവരെ 122 പേർ മരിച്ചതായാണ് വിവരം. 61 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. രാത്രി വൈകുന്നതോടെ കാലാവസ്ഥ പ്രതികൂലമാകുമെന്നാണ് മുന്നറിയിപ്പ്. മുണ്ടക്കൈ ടൗൺ പൂർണമായും ഉരുൾപ്പൊട്ടലിൽ തുടച്ചു നീക്കപ്പെട്ടിരിക്കുകയാണ്. ഇരുനൂറോളം പേരെ കാണാനില്ല എന്നാണ് റിപ്പോർട്ടുകൾ. മേപ്പാടി ആശുപത്രിയിൽ 99 മൃതശരീരങ്ങളാണ് ഉള്ളത്.
Today's rescue operation has been called off by the mission team