കൊട്ടിയൂർ: ഓഗസ്റ്റ് 3 ശനിയാഴ്ച കർക്കടക വാവ് ദിവസം രാവിലെ അഞ്ചുമണി മുതൽ തന്നെ കൊട്ടിയൂർ ക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾ തുടങ്ങുന്നതാണെന്ന് കൊട്ടിയൂർ ദേവസ്വം അറിയിച്ചു. ഭക്ത ജനങ്ങൾക്ക് ബലിതർപ്പണ ചടങ്ങുകൾക്ക് വേണ്ട എല്ലാവിധ ഒരുക്കങ്ങളും ബാവലിപ്പുഴ കരയിൽ ഒരുക്കുന്നതാണ്. കൂടാതെ പോലീസ്, ഫയർഫോഴ്സ് എന്നിവരുടെ സേവനം കൂടി ബാവലിപ്പുഴ കരയിൽ ഉണ്ടായിരിക്കും. രാവിലെ കൃത്യം അഞ്ചുമണിക്ക് തന്നെ ബലിതർപ്പണ ചടങ്ങുകൾ തുടങ്ങുന്നതാണ്. ഭക്തജനങ്ങൾക്ക് ബലിതർപ്പണ ചടങ്ങുകൾക്ക് ശേഷം ക്ഷേത്ര അന്നദാന ഹാളിൽ ലഘുഭക്ഷണവും ഉണ്ടായിരിക്കും
vavubali in kottiyoor