കണ്ണൂർ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെയോടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം കെ സി വേണുഗോപാലും ഉണ്ട്. വയനാട്ടിൽ സന്ദർശിക്കുന്ന രാഹുൽ ഗാന്ധി ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദർശിക്കും. കണ്ണൂരിൽ എത്തിയ സംഘം വയനാട്ടിലേക്ക് യാത്ര തിരിച്ചു. ഉച്ചയോടെ വയനാട്ടിൽ എത്തിച്ചേരും.
Rahul Gandhi and Priyanka Gandhi have left for Wayanad