കോവിഡ് വ്യാപനത്തെതുടര്‍ന്ന് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉള്പെടുത്തി. ജില്ലയില് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി.
കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികള്‍ പാടില്ല. നിലവില്‍ ഒരു ജില്ലയും ഈ കാറ്റഗറിയില്‍ ഉള്‍പെട്ടിരു ന്നില്ല. ബി കാറ്റഗറിയിലായിരുന്നു ജില്ല ഉണ്ടായിരുന്നത്. ഇതോടെ ജില്ലയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പൊതു പരിപാടികള്‍ എല്ലാം തന്നെ ഓണ്‍ലാനാക്കി. കല്യാണം, മരണാനന്ത ചടങ്ങുകള്‍ എന്നിവക്ക് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. കോളേജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ മാത്രം ഉണ്ടാവും. ബാക്കി ക്ലാസുകള്‍ ഓണ്‍ ലൈനിലേക്ക് മാറ്റും. ജില്ലയില്‍ പരിശോധന നടത്തുന്ന രണ്ടില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയാണ്. സെക്രട്ടേറിയേറ്റിലടക്കം രോഗ വ്യാപനം കൂടിയസാഹചര്യമാണുള്ളത്.
Thiruvananthapuram