ചെറുവാഞ്ചേരി: കാറിന്റെ ഡിക്കിയിൽ ഇരുന്ന് യാത്ര ചെയ്തുകൊണ്ട് വിഡിയോ ചിത്രീകരിച്ച സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കാർ കസ്റ്റഡിയിലെടുത്തു. ചെറുവാഞ്ചേരിയിൽ കാറിന്റെ ഡിക്കിയിൽ അപകടകരമായ നിലയിൽ കാലുകൾ പുറത്തേക്ക് തൂക്കിയിട്ടിരുന്നാണ് യുവാക്കൾ വീഡിയോ ചിത്രീകരിച്ചിരുന്നത്. ചെറുവാഞ്ചേരി ടൗണിലൂടെ ഹോൺ മുഴക്കിയും ഉച്ചത്തിൽ പാട്ട് വച്ചും കാറിന്റെ ഡിക്കി തുറന്നു വച്ച് അതിലിരുന്നുമാണ് യുവാക്കൾ സഞ്ചരിച്ച ദൃശ്യം പ്രചരിക്കുകയും സംഭവം വാർത്തയാകുകയും ചെയ്തതോടെയാണ് കണ്ണവം പൊലീസ് അന്വേഷണം തുടങ്ങിയത്.
വ്യാഴാഴ്ച പാനൂർ ഭാഗത്തുനിന്നു ടൗണിലെത്തി കണ്ണവം ഭാഗത്തേക്കുപോയ കാറുകൾ അരമണിക്കൂറിനു ശേഷം ടൗണിലൂടെതന്നെ തിരിച്ചുപോയി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു കെഎൽ 18 ബി 2020 കാറിലാണ് അപകടയാത്ര നടത്തിയതെന്നു പൊലീസിന് കണ്ടെത്തിയത്. വാഹനം കോടതിയിൽ ഹാജരാക്കും. ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യാനും വാഹനത്തിന്റെ റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനും നടപടി സ്വീകരിക്കുമെന്ന് കണ്ണവം എസ്ഐ കെ.വി.ഉമേഷ് പറഞ്ഞു.
CHERUVANCHERY DRIVING