കണിച്ചാർ : സംസ്ഥാന ദുരന്തനിവാരണ അതോരിറ്റി വിദഗ്ദ സംഘം കണിച്ചാറിലെ ദുരിതമേഖല സന്ദർശിച്ചു. കോളയാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രവർത്തന രഹിതമായി കിടക്കുന്ന മലബാർ റോക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന ക്വാറിയും സംഘം സന്ദർശിച്ചു. ക്വാറിയുടെ നിലവിലെ സ്ഥിതി സംഘം വിശദമായി പരിശോധിച്ചു. പ്രദേശവാസികളുമായും ചർച്ചകൾ നടത്തി.
ക്വാറിയുമായി ബന്ധപ്പെട്ട് ഉടനടി സ്വീകരിക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് റവന്യൂ ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് അധികാരികൾക്കും നിർദേശങ്ങൾ നൽകി. തുടർന്ന് സംഘം ഇരിട്ടി താലൂക്കിൽ കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ 30- മൈലിൽ വലിയ വിള്ളലിന് തുടർന്ന് റോഡ് ഇടിഞ്ഞ താണ ഭാഗം പരിശോധിച്ചു. വെകിട്ട് എട്ടാം വാർഡിലെ സെമിനാരി വില്ലയിൽ ഭൂമി ഇടിഞ്ഞ് താണ ഭാഗം സന്ദർശിച്ചു. ഇരിട്ടി തഹസിൽദാർ ലാലിമോൾ, ഡെപ്യൂട്ടി തഹസിൽദാർ സിജോയി കെ പോൾ, കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻറണി സെബാസ്റ്റ്യൻ, വാർഡ് മെമ്പർ ഷോജറ്റ് ചന്ദ്രൻകുന്നേൽ തുടങ്ങിയവരുമായും പ്രദേശവാസികളുമായും സംഘം ചർച്ച നടത്തി ഉടനടി സ്വീകരിക്കേണ്ട നടപടികൾ നിർദേശിച്ചു.
Kanichar