---
title: "ആറളത്ത് 'ഉമ്മൻ ചാണ്ടി കാരുണ്യസ്പർശം' സൗജന്യ നേത്രപരിശോധന ക്യാമ്പ് "
english_title: "  Free Eye Check-up Camp In Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/225808/free-eye-check-up-camp-in-aralam"
published_at: "2024-08-05T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0c5d046582_rijil_makutty.jpg"
keywords: []
---

# ആറളത്ത് 'ഉമ്മൻ ചാണ്ടി കാരുണ്യസ്പർശം' സൗജന്യ നേത്രപരിശോധന ക്യാമ്പ് 

> **Lead Summary:** ഇരിട്ടി : ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റിയുടേയും യൂത്ത് കോൺഗ്രസ് ആറളം മണ്ഡലം കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂര് അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ ആറളത്ത് നടത്തിയ 'ഉമ്മൻ ചാണ്ടി കാരുണ്യസ്പർശം' സൗജന്യ നേത്രപരിശോധന ക്യാമ്പ് കെ പി സി സി മെമ്പർ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി : ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റിയുടേയും യൂത്ത് കോൺഗ്രസ് ആറളം മണ്ഡലം കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂര് അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ ആറളത്ത് നടത്തിയ 'ഉമ്മൻ ചാണ്ടി കാരുണ്യസ്പർശം' സൗജന്യ നേത്രപരിശോധന ക്യാമ്പ് കെ പി സി സി മെമ്പർ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.

പി.പി. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ഷിജി നടുപ്പറമ്പിൽ, സാജുയോമസ് ,എ. കുഞ്ഞിരാമൻ നമ്പ്യാർ, തോമസ് വർഗീസ്, എം .അജേഷ്, ഷാനിദ് പുന്നാട്, അയ്യൂബ് ആറളം, അമൽ മാത്യു, സി. നാസർ, ജെസി ഉമ്മിക്കുടി, കെ. വാസു മാസ്റ്റർ, കെ. സുമേഷ് കുമാർ, വി. പ്രകാശൻ, ഫാസിൽ ആറളം, സി. ഹാരിസ് ഹാജി, സുഹറാബി, സജിന, ഗീതു എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 200 പേരുടെ നേത്ര പരിശോധനകൾ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/225808/free-eye-check-up-camp-in-aralam)