---
title: "കണിച്ചാർ പഞ്ചായത്തിൽ കർക്കിടക ഫെസ്റ്റും നാട്ടുചന്തയും തുടങ്ങി"
english_title: "karkidaka fest and nattuchanda in kanichar panchayth"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/226405/karkidaka-fest-and-nattuchanda-in-kanichar-panchayth"
published_at: "2024-08-07T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b365902eeea_kanichar_fest.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്തിൽ കർക്കിടക ഫെസ്റ്റും നാട്ടുചന്തയും തുടങ്ങി

> **Lead Summary:**  കേളകം: കണിച്ചാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ കർക്കിടക ഫെസ്റ്റിനും നാട്ടുചന്തക്കും തുടക്കമായി. ആരോഗ്യ രക്ഷയ്ക്കായുള്ള വിവിധ ദിനം ഔഷധ കഞ്ഞികളും, ഔഷധക്കൂട്ടുകളും, കുടുംബശ്രീ കൂട്ടായ്മയിൽ ഉത്പാദിപ്പിച്ച പച്ചക്കറികളും, വിവിധ നാടൻ ബ്രാൻഡ് ഉൽപ്പന്നങ്ങളും കർക്കിടക ഫെസ്റ്റ് വഴി വിതരണം ചെയ്യുന്നു.

## Article Content

 കേളകം: കണിച്ചാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ കർക്കിടക ഫെസ്റ്റിനും നാട്ടുചന്തക്കും തുടക്കമായി. ആരോഗ്യ രക്ഷയ്ക്കായുള്ള വിവിധ ദിനം ഔഷധ കഞ്ഞികളും, ഔഷധക്കൂട്ടുകളും, കുടുംബശ്രീ കൂട്ടായ്മയിൽ ഉത്പാദിപ്പിച്ച പച്ചക്കറികളും, വിവിധ നാടൻ ബ്രാൻഡ് ഉൽപ്പന്നങ്ങളും കർക്കിടക ഫെസ്റ്റ് വഴി വിതരണം ചെയ്യുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റി തോമസിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ ഫെസ്റ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ സനില അനിൽകുമാർ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/226405/karkidaka-fest-and-nattuchanda-in-kanichar-panchayth)