കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
Aug 10, 2024 02:07 PM | By Remya Raveendran

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട്

11/08/2024: പാലക്കാട്, മലപ്പുറം

12/08/2024:

പത്തനംതിട്ട, ഇടുക്കി

13/08/2024:

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട്

10/08/2024: പാലക്കാട്, മലപ്പുറം

11/08/2024: ഇടുക്കി, കോഴിക്കോട്, വയനാട്

12/08/2024: കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്

13/08/2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്

14/08/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.

കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. 

Rainalertinkerala

Next TV

Related Stories
കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ ക്ഷണിച്ചു

Sep 11, 2024 08:41 AM

കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ ക്ഷണിച്ചു

കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ...

Read More >>
വാക് ഇൻ ഇന്റർവ്യൂ

Sep 11, 2024 08:37 AM

വാക് ഇൻ ഇന്റർവ്യൂ

വാക് ഇൻ...

Read More >>
ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും ആവശ്യം

Sep 11, 2024 06:28 AM

ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും ആവശ്യം

ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും...

Read More >>
സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം നടന്നു

Sep 10, 2024 10:55 PM

സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം നടന്നു

സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം...

Read More >>
ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു

Sep 10, 2024 10:47 PM

ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു

ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ്...

Read More >>
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം

Sep 10, 2024 10:43 PM

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം...

Read More >>
Top Stories










News Roundup