ആറളം പുനരധിവാസ മേഖലയിലെ കുട്ടികൾക്ക് 'സജ്ജം' - ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു

ആറളം പുനരധിവാസ മേഖലയിലെ കുട്ടികൾക്ക് 'സജ്ജം' - ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു
Aug 11, 2024 08:31 PM | By sukanya

ആറളം: കുടുംബശ്രീ ജില്ലാമിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി ആറളം ഫാമിനുള്ളിലെ ബാലസഭ കുട്ടികൾക്കായി 'സുരക്ഷിതരാകാം സുരക്ഷിതരാക്കാം' എന്ന സന്ദേശം മുൻ നിർത്തി ഏകദിന ദുരന്തനിവാരണ പരിശീലനം - 'സജ്ജം' സംഘടിപ്പിച്ചു. കുട്ടികൾ അധിവസിക്കുന്ന പ്രദേശങ്ങളിലെ ദുരന്തങ്ങളെയും അപകട സാധ്യതകളെയും തിരിച്ചറിഞ്ഞു കൊണ്ട് ദുരന്ത ലഘൂകരണവും പ്രതിരോധവും തീർക്കുന്ന രീതിയിൽ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് പരിശീലനം ലക്ഷ്യമിടുന്നത്.

ആറളം ഫാം എഛ് എസ് എസ് ൽ വച്ച് നടന്ന പരിപാടി വാർഡ് മെമ്പർ മിനി ദിനേശന്റെ അധ്യക്ഷതയിൽ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു. ആറളം ഫാം 7 ആം ബ്ലോക്ക്‌ എ ഡി എസ് ചെയർപേഴ്സൺ ശാലിനി ചന്ദ്രൻ, ഫാം സ്കൂൾ അധ്യാപകൻ നിതിൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ബാലസഭ ജില്ലാ ആർ പി മാരായ സി. വിനോദ്, ടി വി യശോദ എന്നിവർ പരിശീലനം നയിച്ചു.

ആറളം പട്ടികവർഗ പ്രത്യേക പദ്ധതി കോർഡിനേറ്റർ പി സനൂപ് സ്വാഗതവും കൗൺസിലർ ടി വി ജിതേഷ് നന്ദിയും പറഞ്ഞു. പരിപാടിയിൽ 55 ഓളം കുട്ടികൾ പങ്കെടുത്തു.

'Sajjam' - Disaster Management Training In Aralam Rehabilitation Area

Next TV

Related Stories
തളിപ്പറമ്പനഗരസഭ ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു

Mar 26, 2025 01:56 PM

തളിപ്പറമ്പനഗരസഭ ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു

തളിപ്പറമ്പനഗരസഭ ലോക ക്ഷയരോഗ ദിനാചരണം...

Read More >>
കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ ഡി

Mar 26, 2025 01:51 PM

കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ ഡി

കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ...

Read More >>
ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; സംയുക്ത രാഷ്ട്രീയപാര്‍ട്ടി സമിതി സമരത്തില്‍

Mar 26, 2025 01:09 PM

ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; സംയുക്ത രാഷ്ട്രീയപാര്‍ട്ടി സമിതി സമരത്തില്‍

ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; സംയുക്ത രാഷ്ട്രീയപാര്‍ട്ടി സമിതി...

Read More >>
കേളകത്ത് ധർണ്ണ സമരം സംഘടിപ്പിച്ചു.

Mar 26, 2025 12:51 PM

കേളകത്ത് ധർണ്ണ സമരം സംഘടിപ്പിച്ചു.

ധർണ്ണ സമരം സംഘടിപ്പിച്ചു....

Read More >>
പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Mar 26, 2025 11:46 AM

പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

പാനലിലേക്ക് അപേക്ഷ...

Read More >>
പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

Mar 26, 2025 11:17 AM

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി...

Read More >>