പായം പഞ്ചായത്തിലെ സ്ഥാപനങ്ങൾ ഹരിതാഭമാക്കുന്നതിന് സോഷ്യൽ ഫോറസ്റ്റട്രിയും ഇരിട്ടി : സർക്കാർ സ്ഥാപനങ്ങളെ ഹരിതാഭമാക്കുന്നതിൻ്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ കണ്ണൂരിൻ്റെ നേതൃത്വത്തിൽ നടക്കുന്ന മഹത്തായ പ്രവർത്തനം പായം പഞ്ചായത്തിലും നടപ്പിലാക്കി. 'ഇരിട്ടി ഇക്കോപ്പാർക്ക് ഗ്രാമ ഹരിത സമിതി മുഖേന നടപ്പിലാക്കുന്ന നഗര സസ്യ വൽക്കരണ പദ്ധതി യുടെ ഭാഗമായി പായം പഞ്ചായത്ത് ഓഫീസിൽ സോഷ്യൽ ഫോറസ്റ്ററി യിലെ ഉദ്യോഗസ്ഥർ ചെടിയോടൊപ്പമുള്ള ചെടിച്ചട്ടികൾ പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനിക്ക് കൈമാറി.
ഇരിട്ടി ഇക്കോ പാർക്ക്,പായം ഗ്രാമ പഞ്ചായത്ത് ഓഫീസ് തുടങ്ങി വിവിധ സ്ഥാപനങ്ങളിലായി 100 ചെടിച്ചട്ടികളാണ് വിതരണം ചെയ്തത്. ചടങ്ങിൽ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മാരാ ജസ്സി പി.എൻ, വി. പ്രമീള, മെമ്പർമാരായ ബിജു കോങ്ങാടൻ, ഷൈജൻ ജേക്കബ്ബ്, ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക, തലശ്ശേരി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മാരായ പ്രസന്ന. പി സുമതി എം.ഡി, സുധീഷ്. ഇ.കെ, ഇരിട്ടി ഇക്കോ പാർക്ക് ഗ്രാമ ഹരിത സമിതി പ്രസിഡൻ്റ് ജെ സുശീലൻ, പഞ്ചായത്ത് അസ്സി സെക്രട്ടറി സന്തോഷ് കെ. ജി എന്നിവർ പങ്കെടുത്തു.
Institutions In Payam Panchayat Will Be Made Green