---
title: "കണ്ണൂരിൽ റാഗിങ്ങ്: പാട്ടുപാടാൻ വിസമ്മതിച്ചതിന് പ്ലസ്‌വൺ വിദ്യാർഥിക്ക് മർദ്ദനം"
english_title: "Ragging in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/227793/ragging-in-kannur"
published_at: "2024-08-12T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ba495043cbd_WhatsApp_Image_2024-08-12_at_23.11.17.jpeg"
keywords: []
---

# കണ്ണൂരിൽ റാഗിങ്ങ്: പാട്ടുപാടാൻ വിസമ്മതിച്ചതിന് പ്ലസ്‌വൺ വിദ്യാർഥിക്ക് മർദ്ദനം

> **Lead Summary:**  കടവത്തൂർ : കണ്ണൂരിൽ പ്ലസ്‌വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനം. കടവത്തൂർ ഗവ. വിഎച്ച്എസ്എസിലാണു സംഭവം. സാരമായി പരുക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്. പാട്ടുപാടാനാവശ്യപ്പെട്ട് സീനിയർ വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നെന്നാണു വിവരം. കടവത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ പുല്ലൂക്കരയിലെ വെള്ളോട്ട് കണ്ടിയിൽ അജ്മലിനാണ് പരിക്കേറ്റത്.

## Article Content

 കടവത്തൂർ : കണ്ണൂരിൽ പ്ലസ്‌വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനം. കടവത്തൂർ ഗവ. വിഎച്ച്എസ്എസിലാണു സംഭവം. സാരമായി പരുക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്. പാട്ടുപാടാനാവശ്യപ്പെട്ട് സീനിയർ വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നെന്നാണു വിവരം. കടവത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ പുല്ലൂക്കരയിലെ വെള്ളോട്ട് കണ്ടിയിൽ അജ്മലിനാണ് പരിക്കേറ്റത്.

തിങ്കളാഴ്ച വൈകീട്ട് 4.30ന് സ്കൂൾ പരിസരത്തെ വഴിയിൽ വെച്ച് 20 ഓളം പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇതിൻ്റെ വീഡിയൊ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കഴുത്തിനും കൈക്കും തലക്കും പരിക്കേറ്റ അജ്മലിനെ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇത് മൂന്നാം തവണയാണ് അജ്മലിനുനേരെ സീനിയർ വിദ്യാർത്ഥികളുടെ കൈയ്യേറ്റമുണ്ടാകുന്നതെന്നും, രണ്ടു തവണയും ആരോടും അജ്മൽ പറഞ്ഞില്ലെന്നും, കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഖാദർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/227793/ragging-in-kannur)