കണ്ണൂർ: റബര്‍ തോട്ടത്തില്‍ തീപിടുത്തം. പെരുങ്കുടല്‍ റോഡില്‍ പനയന്തട്ട ബിപിന്റെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തില്‍ ആണ് തീപിടുത്തമുണ്ടായത്. അര ഏക്കറോളം സ്ഥലത്തേക്ക് തീപടര്‍ന്നു. ഈ സമയം ഇരുചക്രവാഹനത്തില്‍ കടന്നുപോകുകയായിരുന്ന പ്രാപ്പൊയിലിലെ എം.വി. വിനോദ്, സി.വി. സുമേഷ് എന്നിവര്‍ തീപടരുന്നത് കണ്ട് പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ ചേര്‍ന്ന് കൂടുതല്‍ ഭാഗത്തേക്ക് തീപടരുന്നത് തടഞ്ഞു. വിവരമറിഞ്ഞ് പെരിങ്ങോത്ത് നിന്ന് അഗ്‌നിരക്ഷ സേനയും സ്ഥലത്തെത്തി. സ്റ്റേഷന്‍ ഓഫിസര്‍ സന്തോഷ് കുമാര്‍, മറ്റുജീവനക്കാരായ കെ. വിശാല്‍, പി.എ. അനൂപ്, എസ്.അനുരാഗ്, വി.എന്‍.രവീന്ദ്രന്‍, കെ.രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ തീ നിയന്ത്രണ വിധേയമാക്കി.
Kannur