---
title: "കണ്ണവം കൈച്ചേരിപ്പാലം ഉടൻ പുന:നിർമ്മിക്കണം: കെ. സുധാകരൻ എം പി "
english_title: "kannavam Kaicheri bridge should be rebuilt soon: Sudhakaran MP "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/228254/kannavam-kaicheri-bridge-should-be-rebuilt-soon-sudhakaran-mp"
published_at: "2024-08-14T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bca8f1d766b_OIP.jpeg"
keywords: []
---

# കണ്ണവം കൈച്ചേരിപ്പാലം ഉടൻ പുന:നിർമ്മിക്കണം: കെ. സുധാകരൻ എം പി 

> **Lead Summary:** കണ്ണവം: വനമേഖലയിലെ ഉരുൾ പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന് പോയ കൈച്ചേരിപ്പാലം ഉടൻ പുനർ നിർമ്മിക്കണമെന്ന് കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു. ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ കൈച്ചേരി - മൊടോളി റോഡിലെ ഈ പാലം തകർന്നതോടെ പുഴയുടെ ഇരുകരയിലും താമസിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

## Article Content

കണ്ണവം: വനമേഖലയിലെ ഉരുൾ പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന് പോയ കൈച്ചേരിപ്പാലം ഉടൻ പുനർ നിർമ്മിക്കണമെന്ന് കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു. ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ കൈച്ചേരി - മൊടോളി റോഡിലെ ഈ പാലം തകർന്നതോടെ പുഴയുടെ ഇരുകരയിലും താമസിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

മലവെള്ളപ്പാച്ചലിൽ തകർന്ന കൈച്ചേരി പാലം പുന:നിർമ്മിക്കുന്ന നടപടികളുടെ പുരോഗതി എം.പി ജില്ലകളക്ടറിൽ നിന്ന് ആരായുകയും, പാലം പുന:നിർമ്മിക്കുവാനുള്ള പ്രാരംഭ നടപടികൾ ഉടനടി ആരംഭിക്കുവാനും അവശ്യപ്പെട്ടു. തകർന്ന പാലം കെ.സുധാകരൻ എം.പി. സന്ദർശിച്ചു.എം.പി.യുടെ കൂടെ കോൺഗ്രസ്, ലീഗ് മണ്ഡലം ഭാരവാഹികളും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/228254/kannavam-kaicheri-bridge-should-be-rebuilt-soon-sudhakaran-mp)