കിളിയന്തറയിൽ അവിസ്മരണീയമായ അധ്യാപകദിനം ഒരുക്കി എൻ.എസ്.എസ് വളണ്ടിയർമാർ

കിളിയന്തറയിൽ അവിസ്മരണീയമായ അധ്യാപകദിനം ഒരുക്കി എൻ.എസ്.എസ് വളണ്ടിയർമാർ
Sep 5, 2024 10:26 PM | By sukanya

കിളിയന്തറ: അദ്ധ്യാപന ജീവിതത്തിൽ കാൽ നൂറ്റാണ്ട് പിന്നിടുന്ന തങ്ങളുടെ പ്രിയപ്പെട്ട പ്രിൻസിപ്പാളിനെ അദ്ധ്യാപക ദിനത്തിൽ വഴിയിൽ കാത്തു നിന്ന് ഘോഷയാത്രയായി വിദ്യാലയത്തിലേക്ക് സ്വീകരിച്ചാനയിച്ച് എൻ.എസ്.എസ്. വളണ്ടിയർമാർ. കിളിയന്തറ ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പാൾ എം.ജെ. വിനോദിനാണ് എൻ എസ് എസ് വളണ്ടിയർമാർ അവിസ്മരണീയമായ അദ്ധ്യാപക ദിനം സമ്മാനിച്ചത്.

അതിരാവിലെ സ്കൂളിലേക്കുള്ള വഴിയിൽ വിദ്യാർത്ഥികൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ട് അമ്പരപ്പോടെ കാർ നിർത്തി ഇറങ്ങിയ പ്രിൻസിപ്പാളിനെ എൻ.എസ്.എസ് ജനറൽ ലീഡർമാർ പൊന്നാട അണിയിച്ച് പുഷ്പഹാരം ചാർത്തി, ഉപഹാരം നൽകി സ്വീകരിച്ചു. പി.ടി.എ. പ്രസിഡണ്ട് ജോമി ജോസ്, അദ്ധ്യാപക പ്രതിനിധി സുനിൽ കുര്യാക്കോസ്, എൻ. എസ്.എസ്. വളണ്ടിയർ അനശ്വര ആൻ ടോം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് ചെണ്ടമേളത്തോടെ പ്രിൻസിപ്പാളിനെ ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വനജകൃഷ്ണൻ നേതൃത്വം നൽകി.

മലയോര മേഖലയിലെ തന്നെ ഏറ്റവും മികച്ച ഗണിതാദ്ധ്യാപകൻ കൂടിയാണ് വിദ്യാർത്ഥികളും സഹ അദ്ധ്യാപകരും ഒരുപോലെ ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുന്ന കിളിയന്തറ ഹയർ സെക്കന്ററി സ്കൂളിലെ പ്രിൻസിപ്പാൾ എം.ജെ. വിനോദ്.

NSS Volunteers Organise Memorable Teachers' Day At Kiliyanthara

Next TV

Related Stories
ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; സംയുക്ത രാഷ്ട്രീയപാര്‍ട്ടി സമിതി സമരത്തില്‍

Mar 26, 2025 01:09 PM

ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; സംയുക്ത രാഷ്ട്രീയപാര്‍ട്ടി സമിതി സമരത്തില്‍

ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന; സംയുക്ത രാഷ്ട്രീയപാര്‍ട്ടി സമിതി...

Read More >>
കേളകത്ത് ധർണ്ണ സമരം സംഘടിപ്പിച്ചു.

Mar 26, 2025 12:51 PM

കേളകത്ത് ധർണ്ണ സമരം സംഘടിപ്പിച്ചു.

ധർണ്ണ സമരം സംഘടിപ്പിച്ചു....

Read More >>
പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Mar 26, 2025 11:46 AM

പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

പാനലിലേക്ക് അപേക്ഷ...

Read More >>
പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

Mar 26, 2025 11:17 AM

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി...

Read More >>
ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

Mar 26, 2025 11:03 AM

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ...

Read More >>
കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

Mar 26, 2025 10:25 AM

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ...

Read More >>