---
title: "'ഓണത്തിന് ഒരുകൊട്ടപ്പൂവ്' കരിക്കോട്ടക്കരിയിൽ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി "
english_title: "'Onam oru Kottapoovu' was harvested in Karikottakkari. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/234699/onam-oru-kottapoovu-was-harvested-in-karikottakkari"
published_at: "2024-09-10T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e06d8c92562_karikottakari.jpg"
keywords: []
---

# 'ഓണത്തിന് ഒരുകൊട്ടപ്പൂവ്' കരിക്കോട്ടക്കരിയിൽ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി 

> **Lead Summary:** ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി വാർഡിൽ 'ഓണത്തിന് ഒരുകൊട്ടപ്പൂവ്' ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി. ലക്ഷ്യ ജെ എൽ ജി ഗ്രുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷി അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി വാർഡിൽ 'ഓണത്തിന് ഒരുകൊട്ടപ്പൂവ്' ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി. ലക്ഷ്യ ജെ എൽ ജി ഗ്രുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷി അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ബീന റോജസ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഐസക് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ സജി മച്ചിത്താന്നി, ജോസഫ് വട്ടുകുളം, ബിജോയി പ്ലാത്തോട്ടം, ഷൈനി വർഗീസ്, അസി. കൃഷി ഓഫിസർ പ്രതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/234699/onam-oru-kottapoovu-was-harvested-in-karikottakkari)