കല്‍പ്പറ്റ: വയനാട് മുണ്ടകൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ വായ്പ്പകള്‍ എഴുതി തള്ളാന്‍ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ തീരുമാനം. 52 പേരുടെ 64 വായ്പ്പകളാണ് ബാങ്ക് എഴുതിത്തള്ളുന്നത്. ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്പ്പകളാണ് ഇപ്രകാരം എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
ഒരു മാസത്തിനകം നടപടി പൂര്‍ത്തിയാക്കുമെന്നും ഈടായി നല്‍കിയ പ്രമാണങ്ങള്‍ തിരികെ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ദുരന്ത ബാധിതര്‍ക്ക് ധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 50 ലക്ഷം രൂപയാണ് ബാങ്ക് നല്‍കിയത്. ദുരന്ത ബാധിതര്‍ക്ക് ധനസഹായമായി ബാങ്ക് ജീവനക്കാരില്‍ നിന്ന് ഒരു ദിവസത്തെ വേതനം സമാഹരിച്ച് നല്‍കും.
Loans of disaster victims will be waived off