റാബീസ് വാക്സീൻ്റെ ഫലപ്രാപ്‌തി: കേന്ദ്രത്തിനും കേരളത്തിനുമെതിരെ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി

റാബീസ് വാക്സീൻ്റെ ഫലപ്രാപ്‌തി: കേന്ദ്രത്തിനും കേരളത്തിനുമെതിരെ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി
Sep 21, 2024 06:31 AM | By sukanya

ദില്ലി: പേവിഷബാധ പ്രതിരോധ വാക്സീനുകളുടെ ഫലപ്രാപ്തി സംബന്ധിച്ച ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാത്ത കേന്ദ്രത്തിന്റെയും കേരളത്തിന്റെയും നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി.

പേവിഷ ബാധയ്ക്കെതിരെ റാബീസ് വാക്സീനുകളുടെ  കുത്തിവെയ്പ്പിന്റെയും ചികിത്സയുടേയും ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്ക അറിയിച്ച് കേരളാ പ്രവാസി അസോസിയേഷൻ ഹർജിയിലാണ് കോടതി ഇടപെടൽ. ചർച്ചകൾ തുടരുമ്പോൾ വിലയേറിയ ജീവനുകൾ നഷ്ടപ്പെടുകയാണെന്ന് നിരീക്ഷിച്ച കോടതി, നീണ്ട കാലതാമസത്തിൽ അതൃപ്തി രേഖപ്പെടുത്തി. കേസ് രണ്ട് വർഷമായി നീളുകയാണ്. ജസ്റ്റിസ് സി.ടി രവികുമാർ, ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് വിമർശം ഉന്നയിച്ചത്. ഹർജിയിൽ മറുപടിയ്ക്കായി കേന്ദ്രം  കൂടുതൽ സമയം തേടിയതോടെയാണ് കോടതി വിമർശിച്ചത്. പ്രശ്നം പരിഹരിക്കാനുള്ള ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു. എന്നാൽ ആലോചനകൾ തീരും വരെ നായ്ക്കൾ കടിക്കാൻ കാത്തിരിക്കില്ലെന്ന് കോടതി പറഞ്ഞു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിയും കേരള ചീഫ് സെക്രട്ടറിയും ആറാഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

അല്ലെങ്കിൽ, അടുത്ത വാദം കേൾക്കൽ തീയതിയിൽ ഇരുവരും  കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും കോടതി പറഞ്ഞു. കേരള പ്രവാസി അസോസിയേഷനായി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹനൻ എന്നിവർ ഹാജരായി. കേരളാ പ്രവാസി അസോസിയേഷൻ ചെയർമാൻ രാജേന്ദ്രൻ വെള്ളപാലത്തും, പ്രസിഡന്റ് അശ്വനി നമ്പാറമ്പത്തുമാണ് ഹർജി നൽകിയത്.


Supreemcourt

Next TV

Related Stories
കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് മോഹൻലാൽ

Sep 21, 2024 08:07 AM

കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് മോഹൻലാൽ

കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച്...

Read More >>
എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2 ബി

Sep 21, 2024 06:35 AM

എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2 ബി

എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2...

Read More >>
മകളുടെ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു

Sep 20, 2024 10:32 PM

മകളുടെ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു

മകളുടെ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു...

Read More >>
കാനയിൽ തലകുത്തി നിൽക്കുന്ന നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Sep 20, 2024 10:23 PM

കാനയിൽ തലകുത്തി നിൽക്കുന്ന നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കാനയിൽ തലകുത്തി നിൽക്കുന്ന നിലയിൽ യുവാവിൻ്റെ മൃതദേഹം...

Read More >>
ഒരു മാസത്തിന് ശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നു. വാർത്ത സമ്മേളനം രാവിലെ 11 മണിക്ക്

Sep 20, 2024 10:19 PM

ഒരു മാസത്തിന് ശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നു. വാർത്ത സമ്മേളനം രാവിലെ 11 മണിക്ക്

ഒരു മാസത്തിന് ശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നു. വാർത്ത സമ്മേളനം രാവിലെ 11 മണിക്ക്...

Read More >>
കണ്ണൂരിൽ എം പോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ 32 കാരിക്ക് രോഗലക്ഷണങ്ങള്‍

Sep 20, 2024 08:34 PM

കണ്ണൂരിൽ എം പോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ 32 കാരിക്ക് രോഗലക്ഷണങ്ങള്‍

കണ്ണൂരിൽ എം പോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ 32 കാരിക്ക്...

Read More >>
Top Stories










News Roundup