---
title: "സംവിധായകൻ രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി ബംഗാളി നടി"
english_title: "Bengali actress gives secret statement against director Ranjith"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/236864/bengali-actress-gives-secret-statement-against-director-ranjith"
published_at: "2024-09-20T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed784f5fc9c_rnjith.jpg"
keywords: []
---

# സംവിധായകൻ രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി ബംഗാളി നടി

> **Lead Summary:**  കൊല്‍ക്കത്ത: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ബംഗാളി നടി രഹസ്യമൊഴി നല്‍കി. 2009 -ല്‍ 'പാലേരി മാണിക്യം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി.

## Article Content

 കൊല്‍ക്കത്ത: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ബംഗാളി നടി രഹസ്യമൊഴി നല്‍കി. 2009 -ല്‍ 'പാലേരി മാണിക്യം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി.

കൊച്ചിയിലെ ഫ്‌ളാറ്റില്‍വെച്ചാണ് ദുരനുഭവം ഉണ്ടായതെന്നും സംവിധായകന്റെ ഉദ്ദേശം സിനിമയെ സംബന്ധിക്കുന്ന ചര്‍ച്ചയല്ലെന്ന് മനസിലാക്കിയതോടെ ഫ്‌ളാറ്റില്‍നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും നടിയുടെ പരാതിയില്‍ പറയുന്നു. കൊല്‍ക്കത്ത സെഷന്‍സ് കോടതിയിലാണ് 164 പ്രകാരം നടി മൊഴി നല്‍കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/236864/bengali-actress-gives-secret-statement-against-director-ranjith)