കണ്ണൂർ : കേന്ദ്ര സ്‌കിൽ ഡവലപ്‌മെൻറ് ആൻഡ് ഓൺട്രപ്രണർഷിപ്പ് മന്ത്രാലയത്തിന്റെ കീഴിലെ സങ്കൽപ്പ പദ്ധതിയുടെ ഭാഗമായി കെയ്‌സ്, ടെലികോം സെക്ടർ സ്‌കിൽ കൗൺസിൽ, ജില്ല സ്‌കിൽ കമ്മിറ്റി എന്നിവ ചേർന്ന് മൂന്നുമാസത്തെ സൗജന്യ തൊഴിൽ പരിശീലനവും ജോലിയും നൽകുന്നു. കോഴ്‌സ്: ഒപ്റ്റിക്കൽ ഫൈബർ സ്‌പ്ലൈസർ.
കണ്ണൂർ ജില്ലയിൽ താമസിക്കുന്ന പിന്നാക്ക വിഭാഗത്തിലെ പുരുഷന്മാർക്ക് അപേക്ഷിക്കാം. മിനിമം യോഗ്യത: പത്താം ക്ലാസ്. പാസാകാത്തവർക്കും അപേക്ഷിക്കാം. 30 പേർക്കാണ് അവസരം. തിയറി ക്ലാസുകൾക്ക് പുറമേ ഓൺ ജോബ് ട്രെയിനിങ്ങും തൊഴിലും നൽകുന്നതാണ് പദ്ധതിയുടെ പ്രത്യേകത. പ്രായപരിധി: 18നും 35നും ഇടയിൽ.
സ്ഥലം: ആസ്പിരന്റ് ലേണിംഗ് അക്കാദമി പ്രൈവറ്റ് ലിമിറ്റഡ് രണ്ടാം നില, യുണിസിസ് കമ്പ്യൂട്ടർ സെന്റർ, ആനയിടുക്ക് റോഡ്, താണ, കണ്ണൂർ.
അവസാന തീയതി ഡിസംബർ 30. ഫോൺ: 7510100900.
Kannur