നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായെന്ന് പരാതി

നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായെന്ന് പരാതി
Dec 22, 2024 11:05 AM | By sukanya

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയിൽ സൈനികനെ കാണാതായെന്ന് പരാതി. പൂണെയിലെ ആര്‍മി സപ്പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അവധിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ട സൈനികനെയാണ് കാണാതായത്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകന്‍ വിഷ്ണുവിനെയാണ് കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. അവധി ആയതിനാല്‍ നാട്ടിലേക്ക് വരികയാണെന്ന് തിങ്കളാഴ്ച വിഷ്ണു അമ്മയെ വിളിച്ച് അറിയിച്ചിരുന്നു.

ചൊവ്വാഴ്ച പകല്‍ 2.15നാണ് വിഷ്ണു അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അമ്മയെ വിളിച്ചപ്പോള്‍ പറഞ്ഞത് കണ്ണൂരില്‍ എത്തിയെന്നാണ്. എന്നാല്‍ രാത്രി വൈകിയും കാണാഞ്ഞതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീടാണ് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിഷ്ണുവിന്‍റെ ഫോണ്‍ ലൊക്കേഷന്‍ പൂണെയില്‍ തന്നെയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. എടിഎം കാര്‍ഡില്‍ നിന്ന് 15,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സൈനികരുടെ നേതൃത്വത്തില്‍ പൂണെയിലും അന്വേഷണം പുരോഗമിക്കുകയാണ്.

Kozhikod

Next TV

Related Stories
രശ്മി വി കെയർ ദന്താശുപത്രി കാക്കയങ്ങാട് പ്രവർത്തനം ആരംഭിച്ചു

Dec 22, 2024 04:47 PM

രശ്മി വി കെയർ ദന്താശുപത്രി കാക്കയങ്ങാട് പ്രവർത്തനം ആരംഭിച്ചു

രശ്മി വി കെയർ ദന്താശുപത്രി കാക്കയങ്ങാട് പ്രവർത്തനം...

Read More >>
വൈദ്യുതിചാർജ് വർദ്ധനവ് വേറിട്ട പ്രതിഷേധവുമായിവെൽഫെയർ പാർട്ടി

Dec 22, 2024 04:45 PM

വൈദ്യുതിചാർജ് വർദ്ധനവ് വേറിട്ട പ്രതിഷേധവുമായിവെൽഫെയർ പാർട്ടി

വൈദ്യുതിചാർജ് വർദ്ധനവ് വേറിട്ട പ്രതിഷേധവുമായി വെൽഫെയർ...

Read More >>
ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാൽ മതി,പാലക്കാട് സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

Dec 22, 2024 03:39 PM

ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാൽ മതി,പാലക്കാട് സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാൽ മതി,പാലക്കാട് സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ...

Read More >>
വിളക്കോടിലെ സൈനുദ്ദീന്‍ വധക്കേസിലെ പ്രതി തൂങ്ങി മരിച്ചു

Dec 22, 2024 03:32 PM

വിളക്കോടിലെ സൈനുദ്ദീന്‍ വധക്കേസിലെ പ്രതി തൂങ്ങി മരിച്ചു

വിളക്കോടിലെ സൈനുദ്ദീന്‍ വധക്കേസിലെ പ്രതി തൂങ്ങി...

Read More >>
ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ 6 ജീവനകാർക്ക് നോട്ടീസ്

Dec 22, 2024 03:15 PM

ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ 6 ജീവനകാർക്ക് നോട്ടീസ്

ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ 6 ജീവനകാർക്ക്...

Read More >>
‘എല്ലാ വിവരങ്ങളും ജനങ്ങൾ അറിയണ്ട’; കോടതി ഉത്തരവിനെ മറികടക്കാൻ പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്തി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നീക്കം

Dec 22, 2024 02:58 PM

‘എല്ലാ വിവരങ്ങളും ജനങ്ങൾ അറിയണ്ട’; കോടതി ഉത്തരവിനെ മറികടക്കാൻ പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്തി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നീക്കം

‘എല്ലാ വിവരങ്ങളും ജനങ്ങൾ അറിയണ്ട’; കോടതി ഉത്തരവിനെ മറികടക്കാൻ പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്തി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ...

Read More >>
Top Stories

News Roundup