കാക്കയങ്ങാട്: ആധുനീക സൗകര്യങ്ങളോടെ രശ്മി വി കെയർ ദന്താശുപത്രി കാക്കയങ്ങാട് പ്രവർത്തനം ആരംഭിച്ചു. പതിറ്റാണ്ടുകളായി പേരാവൂരിൽ പ്രവർത്തിക്കുന്ന രശ്മി ഹോസ്പിറ്റലിന്റെ സഹോദര സ്ഥാപനമാണ് രശ്മി വി കെയർ ദന്താശുപത്രി. ദന്താശുപത്രിയുടെ ഉദ്‌ഘാടനം മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു നിർവഹിച്ചു. ഏറ്റവും നൂതന സംവിധാനങ്ങളാണ് ദന്താശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. ദന്തൽ സർജറികൾ, മോണ രോഗ ചികിത്സ, പല്ലിന് കമ്പി ഇടുക, കമ്പി ഇല്ലാതെയുള്ള ദന്തക്രമീകരണം, കോസ്മറ്റിക് ദന്ത ചികിത്സകൾ, ഡെന്റൽ ഇംപ്ലാന്റ് - കുട്ടികളുടെ ദന്ത ചികിത്സ | ദന്തൽ എക്സ്റേ, റൂട്ട് കനാൽ (വേര് ചികിത്സ), പല്ല് കീനിങ് & ബ്ലീച്ചിംഗ്, ക്യാൻസർ രോഗ നിർണയം / ബയോപ്സി (BIOPSY) തുടങ്ങി എല്ലാവിധ ചികിത്സകളും ഇവിടെ ലഭ്യമാകുമെന്ന് രശ്മി വി കെയർ അറിയിച്ചു.
രശ്മി ഹോസ്പിറ്റൽ ഡയറക്ടർ ഡോ. വി രാമചന്ദ്രൻ, ഡോ: അമർ രാമചന്ദ്രൻ, ഡോ: വിമൽ രാമചന്ദ്രൻ, ഡോ: ദിനേശ്, ഡോ: ടിനു മരിയ, ഡോ: സിനിഷ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വിനോദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ ചന്ദ്രൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വത്സൻ കാര്യത്ത്, പഞ്ചായത്ത് മെമ്പർ കെ മോഹനൻ, കെ ടി പീതാംബരൻ, ടി എഫ് സെബാസ്റ്റ്യൻ, കെ കെ രാജീവൻ, കെ ടി ടോമി തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.
Resmiwecare