ഇരിട്ടി: കൊലകേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ചനിലയിൽ. പയഞ്ചേരിയിലെ ആനതുഴിയിൽ വി. വിനീഷ് (44) ആണ് പയഞ്ചേരി ജബ്ബാർക്കടവിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കുറച്ച് ദിവസം മുമ്പ് പരോൾ ലഭിച്ച് നാട്ടിലെത്തിയ വിനീഷ് ഇന്നലെ തിരിച്ച് പോകേണ്ടതായിരുന്നുവെന്ന് പറയുന്നു. 2008 ജൂൺ 23 ന് കാക്കയങ്ങാട് വെച്ച് കൊല്ലപ്പെട്ട എൻഡിഎഫ് പ്രവർത്തകൻ വിളക്കോട് പാറക്കണ്ടത്തെ സൈനുദ്ധിൻ വധകേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു വിനിഷ് . 2014 മാർച്ചിൽ ഏറണാകുളം സി ബി ഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതിഭാഗം അപ്പിൽ നൽകിയെങ്കിലും 2019 ൽ ഹൈക്കോടതിയും ശിക്ഷ ശരിവെച്ചു. പയഞ്ചേരിയിലെ വാഴക്കാടൻ രോഹിണി - കൃഷ്ണൻ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷാജി, ഷൈജു.
Murder case accused found hanging in Iritty