ഇരിട്ടി: ബ്ലോക്ക് പഞ്ചായത്ത് വർക്കിങ് ഗ്രൂപ്പ് ജനറൽ ബോർഡി യോഗം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ ഹാളിൽ വെച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി ഷിജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷിജി നടുപറമ്പിൽ, എം രതീഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അരവിന്ദൻ അക്കാനാശേരി, ബി ഡി ഒ ഇൻ ചാർജ് പി ദിവാകരൻ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി ശോഭ, മേരി റെജി, അഡ്വ കെ ഹമീദ്, ജോളി ടീച്ചർ, പി സനീഷ്, കെ സി രാജശ്രീ, വിവിധ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാർ, മെമ്പർമാർ, ഇമ്പിളിമെന്റ് ഓഫീസർമാർ വർക്കിംഗ് ഗ്രൂപ്പ് മെമ്പർമാർ എന്നിവർ സംബന്ധിച്ചു.
Workinggroupmeeting