ഇരിട്ടി:ആറളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ സോഷ്യൽ സർവീസ് സ്കീം , സ്റ്റുഡൻറ് പോലീസ് കേഡറ്റ് എന്നിവയുടെആഭിമുഖ്യത്തിൽദ്വിദിനസമ്പക്ക ക്യാമ്പ് നടന്നു.ആറളം ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ രവി ഉദ്ഘാടനം ചെയ്തു .
എസ് എം സി ചെയർമാൻ എൻ കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ബീന എം കണ്ടത്തിൽ ആമുഖഭാഷണം നടത്തി.കോഡിനേറ്റർ സക്കരിയ വിളക്കോട് പദ്ധതി വിശദീകരിച്ചു.കൗൺസിലർ ഷീന മാത്യു , ജിനീഷ ബാലകൃഷ്ണൻ, സ്വർണ്ണ ജെയിംസ്, റീന പി എ ,എടൂർ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ സനീഷ് പി ജി തുടങ്ങിയവർ വിവിധ സ്റ്റേഷനുകൾ കൈകാര്യം ചെയ്തു.മോട്ടിവേഷൻ ക്ലാസ്, വൈദ്യുതി അവബോധ ക്ലാസ്, ശുചിത്വം മാലിന്യ സംസ്കരണ ബോധവത്ക്കരണം, ,സോപ്പ് നിർമ്മാണം , കൃഷി പരിപാലനം, എയറോബിക്സ് എന്നിവ നടന്നു.സ്റ്റാഫ് സെക്രട്ടറി റീന ഫിലിപ്പ് , ടി വി ഷിജേഷ്, എം ലാവണ്യ, സിനി വർഗീസ് , സി റഫ്ഷ തുടങ്ങിയവർ സംസാരിച്ചു.
Aaralamgovthscamb