ഇരിട്ടി : വള്ളിത്തോട് ടൗണിൽ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഇടിച്ചു കയറി 5 ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് പരിക്കേറ്റു. രാജൻ, അബ്ദുൽസലാം, സജീവൻ, നിഷാദ്, ബാബുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടുപേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് മൂന്ന് പേരെ ഇരിട്ടിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഞായറാഴ്ച രാവിലെയാണ് സംഭവം. കർണാടകയിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വന്ന താർ ജീപ്പാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറിയത്. ജീപ്പ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.
Accident