കേളകം : വിദ്യാർഥികളുടെ മനസ്സിൽ പ്രായമായവരെ സംരക്ഷിക്കുക എന്ന സന്ദേശം നൽകുന്ന ആർദ്രദീപം കാമ്പയിൻ്റെ ഭാഗമായി അടയ്ക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ, കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ വച്ച് വയോജന സംഗമം സംഘടിപ്പിച്ചു. തലശ്ശേരി സബ് കളക്ടർ ശ്രീ കാർത്തിക് പാണിഗ്രഹി ഐ എ എസ് സംഗമം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു.
പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി.ടി അനീഷ് വയോജനങ്ങൾക്ക് സ്നേഹാദരവ് നൽകി. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ,കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ശ്രീ സജീവൻ പാലുമി,ശാന്തിഗിരി പള്ളി വികാരി ഫാദർ സന്തോഷ് ഒറവാറന്തറ ,കോളിത്തട്ട് ഗവ. എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ നിസാർ പി എ ,പി ടി എ പ്രസിഡൻറ് ജെയിംസ് അഗസ്റ്റിൻ, എം പി ടി എ പ്രസിഡൻറ് മിനി തോമസ് ,സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ്, സോളിമോൾ ജോസഫ് എന്നിവർ സംസാരിച്ചു. കൊട്ടിയൂർ മിഴി കലാ സാംസ്കാരിക വേദി കലാകാരന്മാർ അവതരിപ്പിച്ച സംഗീത വിരുന്നും വിദ്യാർത്ഥികളുടെ കരോൾ ഗാനവും വയോജനങ്ങളുടെ കലാപരിപാടികളും നടത്തി.
Kelakam