ശബരിമല മണ്ഡല പൂജ; തങ്കയങ്കി ഘോഷയാത്ര ഇന്ന്

ശബരിമല മണ്ഡല പൂജ; തങ്കയങ്കി ഘോഷയാത്ര ഇന്ന്
Dec 22, 2024 09:02 AM | By sukanya

ശബരിമല :ശബരിമലയിൽ മണ്ഡലപൂജക്ക് അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ആരംഭിക്കും. ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും രാവിലെ 7 മണിയോടെയാണ് തങ്കയങ്കി ഘോഷയാത്ര പുറപ്പെടുക .തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ രാമവർമ്മ അയ്യപ്പന് സമർപ്പിച്ച തങ്കയങ്കി ആറന്മുള മർത്ഥസാരഥി ക്ഷേത്രത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്.

ഇന്ന് പുറപ്പെടുന്ന ഘോഷയാത്ര 25 ന് വൈകീട്ട് പമ്പയിൽ എത്തിച്ചേരും. മണ്ഡലപൂജയ്ക്ക് ദീപാരാധന സമയത്ത് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും. രാവിലെ ഏഴ് വരെ ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ തങ്കയങ്കി ദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ വിശ്രമിക്കും.

26 ന് ഉച്ചയ്‌ക്കാണ് തങ്ക അങ്കി ചാർത്തി മണ്ഡലപൂജ. കോഴഞ്ചേരി, പാമ്പാടിമൺ അയ്യപ്പക്ഷേത്രം, ഇലന്തൂർ ഭ​ഗവതികുന്ന ദേവീക്ഷേത്രം, മഹാ​ഗണപതി ക്ഷേത്രം വഴി ശ്രീനാരായണമംഗലം ധർമശാസ്താ ക്ഷേത്രത്തിൽ എത്തും. ഇവിടെ നിന്ന് അയത്തിൽ, മെഴുവേലി, ഇലവുംതിട്ട, പ്രക്കാനം വഴി ചീക്കനാൽ എത്തും. ഇവിടെ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ഓമല്ലൂർ ക്ഷേത്രത്തിലെത്തുക. പിറ്റേന്ന് രാത്രി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലാണ് ഘോഷയാത്രയുടെ രാത്രി വിശ്രമം. സന്നിധാനത്തെത്തുന്ന തങ്കയങ്കി ദേവസ്വം ബോർഡ് ഭാരവാഹികളും ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് ആചാരപൂർവം സ്വീകരിക്കും.

Sabarimala

Next TV

Related Stories
‘എല്ലാ വിവരങ്ങളും ജനങ്ങൾ അറിയണ്ട’; കോടതി ഉത്തരവിനെ മറികടക്കാൻ പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്തി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നീക്കം

Dec 22, 2024 02:58 PM

‘എല്ലാ വിവരങ്ങളും ജനങ്ങൾ അറിയണ്ട’; കോടതി ഉത്തരവിനെ മറികടക്കാൻ പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്തി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ നീക്കം

‘എല്ലാ വിവരങ്ങളും ജനങ്ങൾ അറിയണ്ട’; കോടതി ഉത്തരവിനെ മറികടക്കാൻ പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്തി, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ...

Read More >>
‘ഗാർഹികപീഡന നിയമങ്ങൾ ഭർത്താവിനെ ഭീഷണിപ്പെടുത്താനോ പിഴിയാനോ ഉള്ളതല്ല’ ; സുപ്രീം കോടതി

Dec 22, 2024 02:47 PM

‘ഗാർഹികപീഡന നിയമങ്ങൾ ഭർത്താവിനെ ഭീഷണിപ്പെടുത്താനോ പിഴിയാനോ ഉള്ളതല്ല’ ; സുപ്രീം കോടതി

‘ഗാർഹികപീഡന നിയമങ്ങൾ ഭർത്താവിനെ ഭീഷണിപ്പെടുത്താനോ പിഴിയാനോ ഉള്ളതല്ല’; സുപ്രീം...

Read More >>
കടൽ കടക്കാൻ മിൽമ പാൽപ്പൊടിയും, പർച്ചേസ് ഓർഡറുമായി ലുലു

Dec 22, 2024 02:16 PM

കടൽ കടക്കാൻ മിൽമ പാൽപ്പൊടിയും, പർച്ചേസ് ഓർഡറുമായി ലുലു

കടൽ കടക്കാൻ മിൽമ പാൽപ്പൊടിയും, പർച്ചേസ് ഓർഡറുമായി...

Read More >>
എം ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല

Dec 22, 2024 02:03 PM

എം ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല

എം ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ...

Read More >>
ആറളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ദ്വിദിന സമ്പർക്ക ക്യാമ്പ് നടന്നു

Dec 22, 2024 01:51 PM

ആറളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ദ്വിദിന സമ്പർക്ക ക്യാമ്പ് നടന്നു

ആറളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ദ്വിദിന സമ്പർക്ക ക്യാമ്പ്...

Read More >>
അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ 'ആർദ്രദീപം ' വയോ ജനസംഗമം സംഘടിപ്പിച്ചു.

Dec 22, 2024 01:28 PM

അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ 'ആർദ്രദീപം ' വയോ ജനസംഗമം സംഘടിപ്പിച്ചു.

അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ 'ആർദ്രദീപം ' വയോ ജനസംഗമം...

Read More >>
Top Stories

News Roundup