അങ്ങാടികടവ് : ലൈസൻഡഡ് എഞ്ചിനിയേർസ് ആൻഡ് സൂപ്രവൈസേഴ്സ് അങ്ങാടിക്കടവ് യൂണിറ്റ് കൺവെൻഷൻ കരിക്കോട്ടക്കരി എസ് എച് ഒ കെ.ജെ. വിനോയി ഉദ്ഘാടനം ചെയ്തു. തുടിമരം ഫോറസ്റ്റ് ആൻഡ് റിവർ എഡ്ജ് റിസോർട്ടിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡൻറ് ജോസ് എവൺ അധ്യക്ഷത വഹിച്ചു.
ഏറിയ പ്രസിഡൻറ് ബിജു തോമസ് മുഖ്യാഥിതിയായിരുന്നു .സംസ്ഥാന കമ്മറ്റി അംഗം പി.വി. ഉണ്ണികൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി എം.ആർ. സുദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. ജോജോ ജോണ് ജേക്കബ്, നിഷ സോജി, അൽഫി അനീഷ്, സീന ഹരിപ്രസാദ്, പ്രേമരാജൻ, കെ.ടി. രാജു എന്നിവർ പ്രസംഗിച്ചു.
Lensfed Angadikadavu Unit Convention Held