---
title: "ജനശ്രീ മണ്ഡലം കൺവെൻഷൻ അങ്ങാടികടവിൽ നടന്നു"
english_title: "The Janashree Mandalam convention was held at Angadikadavu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237099/the-janashree-mandalam-convention-was-held-at-angadikadavu"
published_at: "2024-09-21T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eec628ba357_angadikadavu.jpg"
keywords: []
---

# ജനശ്രീ മണ്ഡലം കൺവെൻഷൻ അങ്ങാടികടവിൽ നടന്നു

> **Lead Summary:** അങ്ങാടികടവ്: ജനശ്രീ സുസ്ഥിര മിഷൻ അയ്യൻകുന്ന് മണ്ഡലം കൺവെൻഷൻ അങ്ങാടിക്കടവ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ജനശ്രീ മണ്ഡലം ചെയർമാൻ ജോർജ്ജ് വടക്കുംകര അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനശ്രീ ജില്ലാ സെക്രട്ടറി രത്നകുമാർ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

അങ്ങാടികടവ്: ജനശ്രീ സുസ്ഥിര മിഷൻ അയ്യൻകുന്ന് മണ്ഡലം കൺവെൻഷൻ അങ്ങാടിക്കടവ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ജനശ്രീ മണ്ഡലം ചെയർമാൻ ജോർജ്ജ് വടക്കുംകര അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനശ്രീ ജില്ലാ സെക്രട്ടറി രത്നകുമാർ മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക് ചെയർമാൻ പടിയൂർ ബാലൻ മാസ്റ്റർ സംഘടന പ്രവർത്തനങ്ങൾ വിശദീകരിച്ചു. കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം പ്രസിഡണ്ട് മനോജ് എം കണ്ടത്തിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മിനി വിശ്വനാഥൻ പഞ്ചായത്ത് മെമ്പർ ജോസഫ് വട്ടുകുളം മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റോസ്‌ലിൻ വിൽസൺ ജനശ്രീ ഭാരവാഹികളായ പി കെ ഓമന, ഷാജി മടയംകുന്നേൽ, റോസമ്മ തെക്കുപുറം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237099/the-janashree-mandalam-convention-was-held-at-angadikadavu)