---
title: "വാണിയപ്പാറയിൽ സൗജന്യ വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Free Old Age Homoeo Medical Camp Organized At Vaniyappara "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237101/free-old-age-homoeo-medical-camp-organized-at-vaniyappara"
published_at: "2024-09-21T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eec94aea4f2_vaniyappara.jpg"
keywords: []
---

# വാണിയപ്പാറയിൽ സൗജന്യ വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** ഇരിട്ടി : ദേശീയ ആയുഷ് മിഷന്റെ ഭാഗമായി അയ്യൻകുന്ന് ഗ്രാമപഞ്ചായത്തും ഗവർമെന്റ് ഹോമിയോ ഡിസ്പെൻസറി വാണിയപ്പാറയും സംയുക്തമായി വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വാണിയപ്പാറ സാംസ്‌കാരിക നിലയത്തിൽവെച്ചുനടന്ന മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ബീന റോജസ് അധ്യക്ഷത വഹിച്ചു.

## Article Content

ഇരിട്ടി : ദേശീയ ആയുഷ് മിഷന്റെ ഭാഗമായി അയ്യൻകുന്ന് ഗ്രാമപഞ്ചായത്തും ഗവർമെന്റ് ഹോമിയോ ഡിസ്പെൻസറി വാണിയപ്പാറയും സംയുക്തമായി വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വാണിയപ്പാറ സാംസ്‌കാരിക നിലയത്തിൽവെച്ചുനടന്ന മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ബീന റോജസ് അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാന്മാരയ സിന്ധു ബെന്നി, സീമ സനോജ്, ഗ്രാമ പഞ്ചായത്ത് അംഗം എൽസമ്മ ജോസ്, ഡോ. പി. അനില ,ഷിബോ അഗസ്റ്റിൻ, പി. നിജില എന്നിവർ പ്രസംഗിച്ചു. ഡോ . പ്രേം ദീക്ഷണ പ്രീതം ബോധവത്കരണ ക്ലാസ് നയിച്ചു. ക്യാമ്പിൽ യോഗ പരിശീലനം, പ്രാഥമിക ലാബ് പരിശോധന എന്നിവയും നടന്നു. ഡോ. എൻ. അർഷിദ ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237101/free-old-age-homoeo-medical-camp-organized-at-vaniyappara)