അഴീക്കൽ മത്സ്യബന്ധന തുറമുഖം: ആധുനികവത്കരണ പ്രവൃത്തി ത്വരിത വേഗതയിൽ

അഴീക്കൽ മത്സ്യബന്ധന തുറമുഖം: ആധുനികവത്കരണ പ്രവൃത്തി ത്വരിത വേഗതയിൽ
Sep 21, 2024 09:51 PM | By sukanya

കണ്ണൂർ : അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനികവത്കരണ പ്രവൃത്തി ത്വരിത വേഗതയിൽ പുരോഗമിക്കുന്നു. 2025 മാർച്ച് മാസത്തോടെ പ്രവൃത്തി പൂർത്തീകരിക്കാനുള്ള ക്രമീകരണങ്ങൾ നടത്താൻ നിർമ്മാണ പുരോഗതി വിലയിരുത്താനായി ചേർന്ന യോഗത്തിൽ കെ വി സുമേഷ് എംഎൽഎ നിർദേശം നൽകി.

നിലവിൽ ചുറ്റുമതിൽ നിർമാണം പൂർത്തീകരിച്ചു. ആകെ 45 ശതമാനം പ്രവൃത്തി പൂർത്തിയായി. ഫിഷറീസ് ഓഫീസ്, 186 മീറ്റർ വാർഫ്, ലേലപ്പുര, കടമുറികൾ, സാഫ് പ്രോസസിങ് യൂണിറ്റ്, ലോക്കർ മുറികൾ, നെറ്റ് മെന്റിങ് കെട്ടിടം, ഫിഷ് പ്രോസസിങ് യൂനിറ്റ്, കാന്റീൻ കെട്ടിടം, ശുചിമുറികൾ, കുടിവെള്ള വിതരണ സംവിധാനം, മഴവെള്ള സംഭരണി എന്നിവയുടെ പ്രവൃത്തി വേഗതയിൽ പുരോഗമിക്കുന്നു. റോഡ് പാർക്കിങ് ഏരിയ, ഡ്രൈനേജ് പ്രവൃത്തികളും ഇതോടൊപ്പം നടക്കും.

ആയിരത്തിലധികം മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്ന ഹാർബർ ആധുനികവത്കരണത്തിന് 25.36 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. യോഗത്തിൽ അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, ഹാർബർ എൻജിനിയറിങ് എക്‌സിക്യൂട്ടീവ് എൻജിനീയർ ലിൻഡ, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ എൻ വിനയൻ, അസി. എൻജിനിയർ സുനിൽകുമാർ, ഓവർസിയർ ഇ നിവ്യ എന്നിവരും പങ്കെടുത്തു.

Kannur

Next TV

Related Stories
തലശ്ശേരിയിൽ റെയിൽവേ ട്രാക്കിനരികിൽ തളർന്ന് വീണയാൾ പൊരിവെയിലിൽ  കിടന്നത് 4 മണിക്കൂർ

Sep 22, 2024 12:46 PM

തലശ്ശേരിയിൽ റെയിൽവേ ട്രാക്കിനരികിൽ തളർന്ന് വീണയാൾ പൊരിവെയിലിൽ കിടന്നത് 4 മണിക്കൂർ

തലശ്ശേരിയിൽ റെയിൽവേ ട്രാക്കിനരികിൽ തളർന്ന് വീണയാൾ പൊരിവെയിലിൽ കിടന്നത് 4 മണിക്കൂർ...

Read More >>
സൈക്കോളജി അപ്രൻറീസ് നിയമനം

Sep 22, 2024 12:24 PM

സൈക്കോളജി അപ്രൻറീസ് നിയമനം

സൈക്കോളജി അപ്രൻറീസ്...

Read More >>
ഷിരൂർ മണ്ണിടിച്ചൽ:  തിരച്ചിൽ  ഇന്നും തുടരും

Sep 22, 2024 09:47 AM

ഷിരൂർ മണ്ണിടിച്ചൽ: തിരച്ചിൽ ഇന്നും തുടരും

ഷിരൂർ മണ്ണിടിച്ചൽ: തിരച്ചിൽ ഇന്നും...

Read More >>
ബാംഗ്ലൂരിൽ യുവതിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ

Sep 22, 2024 07:07 AM

ബാംഗ്ലൂരിൽ യുവതിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ

ബാംഗ്ലൂരിൽ യുവതിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ...

Read More >>
കാൻസർ രോ​ഗികൾക്ക് പ്രതീക്ഷയേകുന്ന കണ്ടുപിടുത്തം, വാക്സിൻ വികസിപ്പിച്ച് കമ്പനി; ആദ്യ ഘട്ട പരീക്ഷണം വിജയം

Sep 22, 2024 04:32 AM

കാൻസർ രോ​ഗികൾക്ക് പ്രതീക്ഷയേകുന്ന കണ്ടുപിടുത്തം, വാക്സിൻ വികസിപ്പിച്ച് കമ്പനി; ആദ്യ ഘട്ട പരീക്ഷണം വിജയം

കാൻസർ രോ​ഗികൾക്ക് പ്രതീക്ഷയേകുന്ന കണ്ടുപിടുത്തം, വാക്സിൻ വികസിപ്പിച്ച് കമ്പനി; ആദ്യ ഘട്ട പരീക്ഷണം...

Read More >>
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ ജാംദാർ

Sep 21, 2024 11:10 PM

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ ജാംദാർ

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ...

Read More >>
Top Stories

News Roundup