ഇനി ഷിരൂരിലേക്ക് ഇല്ല; അർജുനെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച് ഈശ്വർ മൽപെ

ഇനി ഷിരൂരിലേക്ക് ഇല്ല; അർജുനെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച് ഈശ്വർ മൽപെ
Sep 22, 2024 04:24 PM | By sukanya

 ഷിരൂർ: അർജുന്റെ ലോറി കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ അറിയിച്ചു. വെള്ളത്തിൽ മുങ്ങിയുള്ള തിരച്ചിലിന് അനുമതി നൽകാത്തതിനെ തുടർന്നാണ് മൽപെയും സംഘവും മടങ്ങിയത്. ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അറിയിച്ച മൽപെ അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഡ്രജർ ഉപയോഗിച്ച് മണ്ണുനീക്കി പരിശോധന നടക്കുമ്പോൾ അതിന് സമീപത്തായി വെള്ളത്തിൽ മുങ്ങി പരിശോധന നടത്താനാവില്ലെന്നായിരുന്നു പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാട്.

അതുകൂടാതെ ഡ്രജർ എത്തിച്ച ഗോവയിലെ കമ്പനി ഒരു ഡ്രൈവറെയും ഷിരൂരിലെത്തിച്ചിരുന്നു. സർക്കാർ നിയോഗിച്ചിട്ടുള്ള സംവിധാനങ്ങൾ മാത്രം അർജുൻ ഉൾപ്പെടെ മണ്ണിടിച്ചിലിൽ കാണാതായവർക്കായി തിരച്ചിൽ നടത്തിയാൽ മതിയെന്ന നിർദേശത്തെ തുടർന്നാണ് മൽപെയുടെ മടക്കം. ഷിരൂർ ജില്ലാ ഭരണകൂടവും അർജുന്റെ കുടുംബത്തിനുവേണ്ടി തിരച്ചിലിന് ഇറങ്ങിയ മൽപെയുടെ സംഘവും തമ്മിൽ തുടക്കത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.

അതേസമയം തിരച്ചില്‍ മൂന്നാം ദിവസവും അര്‍ജുന്റെ ട്രക്കിന്റേതെന്ന് ഉറപ്പിക്കാവുന്ന ഒന്നും കണ്ടെത്തിയില്ല. ഇന്ന് കണ്ടെത്തിയ ലോഹഭാഗവും ഹൈഡ്രോളിക് ജാക്കിയും അര്‍ജുന്റെ ലോറിയുടേതല്ലെന്നാണ് ലോറിയുടമ വ്യക്തമാക്കിയത്. നാളെ വരെ തിരച്ചില്‍ നടത്താനാണ് ഡ്രഡ്ജറിന്‍റെ കരാര്‍. ഡ്രഡ്ജറിന്‍റെ കരാർ അവസാനിക്കുന്നതോടെ തിരച്ചിൽ തുടരുന്നത് എങ്ങിനെയെന്ന് വ്യക്തമല്ല

Ishwar Malpe stops trying to find Arjun.

Next TV

Related Stories
പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു

Sep 22, 2024 07:07 PM

പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു

പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയില്‍പ്പെട്ട് മരിച്ചു...

Read More >>
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്

Sep 22, 2024 05:13 PM

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും; നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്...

Read More >>
സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ ആദരിച്ചു

Sep 22, 2024 04:46 PM

സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ ആദരിച്ചു

സീനിയർ സിറ്റിസൺ കരിക്കോട്ടക്കരി യൂണിറ്റ് യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗത്തെ...

Read More >>
ഷിരൂരിൽ തിരച്ചിൽ തുടരുന്നു:  ഗംഗാവാലി നദിയിൽ നിന്ന് ഒരു ലോറിയുടെ എഞ്ചിൻ കണ്ടെത്തി

Sep 22, 2024 03:15 PM

ഷിരൂരിൽ തിരച്ചിൽ തുടരുന്നു: ഗംഗാവാലി നദിയിൽ നിന്ന് ഒരു ലോറിയുടെ എഞ്ചിൻ കണ്ടെത്തി

ഷിരൂരിൽ തിരച്ചിൽ തുടരുന്നു: ഗംഗാവാലി നദിയിൽ നിന്ന് ഒരു ലോറിയുടെ എഞ്ചിൻ...

Read More >>
തലശ്ശേരിയിൽ റെയിൽവേ ട്രാക്കിനരികിൽ തളർന്ന് വീണയാൾ പൊരിവെയിലിൽ  കിടന്നത് 4 മണിക്കൂർ

Sep 22, 2024 12:46 PM

തലശ്ശേരിയിൽ റെയിൽവേ ട്രാക്കിനരികിൽ തളർന്ന് വീണയാൾ പൊരിവെയിലിൽ കിടന്നത് 4 മണിക്കൂർ

തലശ്ശേരിയിൽ റെയിൽവേ ട്രാക്കിനരികിൽ തളർന്ന് വീണയാൾ പൊരിവെയിലിൽ കിടന്നത് 4 മണിക്കൂർ...

Read More >>
സൈക്കോളജി അപ്രൻറീസ് നിയമനം

Sep 22, 2024 12:24 PM

സൈക്കോളജി അപ്രൻറീസ് നിയമനം

സൈക്കോളജി അപ്രൻറീസ്...

Read More >>
Top Stories

Entertainment News