---
title: "ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്പ്പള്ളിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു "
english_title: " Congress Committee Holds Protest Rally in iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/237818/congress-committee-holds-protest-rally-in-iritty"
published_at: "2024-09-24T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2eb552a93e_iritty_a.jpg"
keywords: []
---

# ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്പ്പള്ളിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു 

> **Lead Summary:** കീഴ്പ്പള്ളി: ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്പ്പള്ളിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. മുഖ്യമന്ത്രി രാജി വെക്കുക, രാഷ്ടീയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിൻ്റെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കീഴ്പ്പള്ളിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

## Article Content

കീഴ്പ്പള്ളി: ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്പ്പള്ളിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. മുഖ്യമന്ത്രി രാജി വെക്കുക, രാഷ്ടീയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിൻ്റെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കീഴ്പ്പള്ളിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

കോൺഗ്രസ് രാഷ്ടീയ കാര്യസമിതി അംഗം അഡ്വ.സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.എ.നസീർ അദ്ധ്യക്ഷത വഹിച്ചു, ഡി.സി.സി.ജനറൽ സിക്രട്ടറിമാരായ ജെയ്സൺ കാരക്കാട്ട്, പി.കെ.ജനാർദ്ദൻ, വി.ടി.തോമസ്, കെ വേലായുധൻ, സാജു യോമസ്, അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, തോമസ് വർഗീസ്, മിനി പ്രസാദ്, മണ്ഡലം പ്രസിഡണ്ടുമാരായ ജിമ്മി അന്തിനാട്ട്, ജോഷി പാലമറ്റം, വി.ടി.ചാക്കോ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/237818/congress-committee-holds-protest-rally-in-iritty)