ആറളം ഫാം ആനമതിൽ നിർമ്മാണം മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കണം : എസ്‌സി - എസ്‌ടി കമ്മിഷൻ

ആറളം ഫാം ആനമതിൽ നിർമ്മാണം മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കണം : എസ്‌സി - എസ്‌ടി കമ്മിഷൻ
Sep 25, 2024 08:48 AM | By sukanya

ഇരിട്ടി : ആറളം പുനരധിവാസ മേഖലയുടെ സംരക്ഷണത്തിനായി ആറളം വന്യജീവി സങ്കേതം അതിർത്തിയിൽ നിർമ്മിക്കുന്ന ആനമതിലിന്റെ പ്രവൃത്തി മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കണമെന്ന് പട്ടിക വർഗ്ഗ വികസന വകുപ്പ് പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമ്മാണ വിഭാഗത്തിന് നിർദ്ദേശം നൽകി.

 വർഷങ്ങളായി  കാട്ടാനശല്യം മൂലം പൊറുതിമുട്ടിയ അവസ്ഥയിലാണ് നിരവധി പ്രതിബന്ധങ്ങളെ മറികടന്ന് വനാതിർത്തിയിൽ ആന മതിൽ നിർമ്മാണം ആരംഭിച്ചത്. മതിൽ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിനായി കളക്ടറുടെ മേൽനോട്ടത്തിൽ വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി മേൽനോട്ട സമിതിയും രൂപീകരിച്ചിരുന്നു. എന്നിട്ടും 10 കിലോമീറ്ററിലേറെ വരുന്ന മതിൽ നിർമ്മാണം അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു .

ഇതിനെത്തുടർന്ന് എസ് സി - എസ് ടി കമ്മീഷണർ ശേഖർ മിനിയോടന്റെ നേതൃത്വത്തിൽ ഫാമിൽ ചേർന്ന യോഗത്തിലാണ് മതിൽ നിർമ്മാണം വേഗത്തിലാക്കി മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത് .   നാല് കിലോമീറ്റർ മതിലിന്റെ നിർമ്മാണംകഴിഞ്ഞ മാർച്ചിൽ തീരേണ്ടതായിരുന്നെങ്കിലും രണ്ട് കിലോ മീറ്റർ മാത്രമാണ് ഇതുവരെ പൂർത്തിയായത് . ഇത്രയും ഭാഗം ഒക്ടോബർ പകുതിയോടെ പൂർത്തിയാക്കാനും ശേഷിക്കുന്ന ഏഴ് കിലോമീറ്ററോളം ഭാഗം മാർച്ച് അവസാനത്തോടെ പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു . കൂടാതെ പുനരധിവാസ മേഖലയിൽ നബാർഡ് ധനസഹായത്തോടെ പൂർത്തിയാക്കിയ 22 കെട്ടിടങ്ങൾ ഉടൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി പ്രവർത്തനക്ഷമമാക്കാനും കമ്മീഷൻ നിർദേശിച്ചു .  

Aralam

Next TV

Related Stories
ഇന്ത്യയുടെ ഒരു ഭാഗത്തെയും പാകിസ്ഥാനെന്ന് വിളിക്കാനാവില്ലെന്ന് സുപ്രീംകോടതി; ഖേദം പ്രകടിപ്പിച്ച് കർണാടക ഹൈക്കോടതി ജഡ്ജി

Sep 25, 2024 12:45 PM

ഇന്ത്യയുടെ ഒരു ഭാഗത്തെയും പാകിസ്ഥാനെന്ന് വിളിക്കാനാവില്ലെന്ന് സുപ്രീംകോടതി; ഖേദം പ്രകടിപ്പിച്ച് കർണാടക ഹൈക്കോടതി ജഡ്ജി

ഇന്ത്യയുടെ ഒരു ഭാഗത്തെയും പാകിസ്ഥാനെന്ന് വിളിക്കാനാവില്ലെന്ന് സുപ്രീംകോടതി; ഖേദം പ്രകടിപ്പിച്ച് കർണാടക ഹൈക്കോടതി...

Read More >>
കച്ചേരികടവ്- മുടികയത്ത് വീണ്ടും കാട്ടാന ശല്യം: വനപാലകരെ തടഞ്ഞുവെച്ച് ജനപ്രതിനിധികളും നാട്ടുകാരും

Sep 25, 2024 12:16 PM

കച്ചേരികടവ്- മുടികയത്ത് വീണ്ടും കാട്ടാന ശല്യം: വനപാലകരെ തടഞ്ഞുവെച്ച് ജനപ്രതിനിധികളും നാട്ടുകാരും

കച്ചേരികടവ്- മുടികയത്ത് വീണ്ടും കാട്ടാന ശല്യം: വനപാലകരെ തടഞ്ഞുവെച്ച് ജനപ്രതിനിധികളും...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു.

Sep 25, 2024 12:01 PM

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു.

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ...

Read More >>
 ഒറ്റദിവസം 25 ലക്ഷം; റെക്കോഡ് കളക്‌ഷനുമായി കണ്ണൂർ കെ.എസ്.ആർ.ടി.സി

Sep 25, 2024 11:43 AM

ഒറ്റദിവസം 25 ലക്ഷം; റെക്കോഡ് കളക്‌ഷനുമായി കണ്ണൂർ കെ.എസ്.ആർ.ടി.സി

ഒറ്റദിവസം 25 ലക്ഷം; റെക്കോഡ് കളക്‌ഷനുമായി കണ്ണൂർ...

Read More >>
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

Sep 25, 2024 11:30 AM

തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം...

Read More >>
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

Sep 25, 2024 11:23 AM

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട്...

Read More >>
Top Stories