അടയ്ക്കാത്തോട് : കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിന് രണ്ട് ഷൂട്ടർമാരെ കേളകം പഞ്ചായത്ത് അധികൃതർ നരിക്കടവിൽ നിയോഗിച്ചു. കാട്ടുപന്നികളെ കൃഷി നശിപ്പിച്ചതിനെ തുടർന്നുള്ള മനോവേദനയിൽ ചെട്ടിയാംപറമ്പിൽ കർഷകൻ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
ഇതേതുടർന്ന് കാട്ടുപന്നികളെ കൊന്നൊടുക്കാൻ ഷൂട്ടർമാരെ എത്തിക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകിയിരുന്നു. തുടർന്നാണ് രണ്ട് ഷൂട്ടർമാരെ മേഖലയിൽ കാട്ടുപന്നി വേട്ടക്കായി ബുധനാഴ്ച്ച രാത്രി നിയോഗിച്ചത്. ഇവർക്ക് വഴികാട്ടികളായി മറ്റ് രണ്ട് പേരെയും നിയോഗിച്ചിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെകുറ്റ്, സ്ഥിരം സമിതി അധ്യക്ഷന്മാരായെ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമി, വാർഡ് മെമ്പർ ലീലാമ്മ ജോണി തുടങ്ങിയവർ സ്ഥലത്തെത്തി ഷൂട്ടർമാർക്ക് നിർദ്ദേശങ്ങൾ നൽകി.
Panchayat Appoints Shooters To Shoot And Kill Wild Boars