നെയ്ബർഹുഡ് റെസിഡൻഷ്യൽ അസോസിയേഷൻ മൂന്നാം വാർഷികാഘോഷം

നെയ്ബർഹുഡ് റെസിഡൻഷ്യൽ അസോസിയേഷൻ മൂന്നാം വാർഷികാഘോഷം
Sep 30, 2024 01:22 PM | By sukanya

കണിച്ചാർ: കണിച്ചാർ അമ്പലം - നെല്ലിക്കുന്ന് റോഡിലെ കുടുംബങ്ങൾ ഒത്തുചേർന്ന് രൂപീകരിച്ച നെയ്ബർഹുഡ് റെസിഡൻഷ്യൽ അസോസിയേഷൻ്റെ മൂന്നാം വാർഷികാഘോഷം കണിച്ചാർ എൻ.ആർ.എ നഗറിൽ നടന്നു.കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ ഉദ്ഘാടനവും ഹരിത റസിഡൻഷ്യൽ അസോസിയേഷൻ പ്രഖാപനവും നടത്തി.

എൻ.ആർ.എ പ്രസിഡൻ്റ് മാത്യു തോമസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.കെ.തങ്കച്ചൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.നിയുക്ത സെക്രട്ടറി വി.വി.ബാലകൃഷ്'ണൻ അംഗങ്ങൾക്ക് മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.റിട്ട. ഡി വൈ എസ് പി പ്രിൻസ് അബ്രഹാം മുഖ്യ പ്രഭാഷണവും,യു എസ് എസ് സ്കോളർഷിപ്പ് നേടിയ അളകനന്ദ, കേന്ദ്ര കേരള സർവകലാശാലയിൽ ജിയോളജിയിൽ ജെ.ആർ.എഫ് ലഭിച്ച അതുൽ കൃഷ്ണ എന്നിവരെ അനുമോദിക്കുകയും ചെയ്തു.പഞ്ചായത്ത് അസി.സെക്രട്ടിറി ആർ.ദീപുരാജ് ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. ചടങ്ങിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി പരിസ്ഥിതി സൗഹൃദ സഞ്ചിയുടെ വിതരണോദ്ഘാടനം നിർവഹിച്ചു.നിയുക്ത പ്രസിഡൻ്റ് ജെറിൻ സി. ബോബൻ, യൂണിറ്റി ഫ്ലവർ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി സൂരജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സെക്രട്ടറി പി.കെ.തങ്കച്ചൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് ആൻസി ജേക്കബ് നന്ദിയും പറഞ്ഞു. അസോസിയേഷൻ മൂന്നു തവണ കണിച്ചാർ അമ്പലം -നെല്ലിക്കുന്ന് റോഡരികിലെ കാടുകൾ വെട്ടിത്തെളിക്കുകയും മഴക്കാലപൂർവ ശുചീകരണം നടത്തുകയും ചെയ്തിട്ടുണ്ട്.അംഗങ്ങളായ കുടുംബങ്ങൾക്ക് തുണി സഞ്ചി വിതരണം ചെയ്തു.

അസോസിയേഷനിലെ മുഴുവൻ കുടുംബങ്ങളും ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.പൊതു പരിപാടികളിലും കുടുംബാംഗങ്ങളുടെ വീടുകളിലെ പരിപാടികൾക്കും ഉപയോഗിക്കുന്നതിനായി 100 സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും വാങ്ങിയിട്ടുണ്ട്.' ഇങ്ങനെ മാതൃകാപരമായ പ്രവർത്തനമാണ് കണിച്ചാർ നെയ്ബർഹുഡ് റസിഡൻഷ്യൽ അസോസിയേഷൻ നടത്തി വരുന്നത്.

Kanichar

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Sep 30, 2024 03:43 PM

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ...

Read More >>
പാനൂരിലെ ചിത്രൻ കണ്ടോത്തിനെ അനുസ്മരിച്ചു

Sep 30, 2024 03:37 PM

പാനൂരിലെ ചിത്രൻ കണ്ടോത്തിനെ അനുസ്മരിച്ചു

പാനൂരിലെ ചിത്രൻ കണ്ടോത്തിനെ...

Read More >>
ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

Sep 30, 2024 03:19 PM

ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

Sep 30, 2024 03:11 PM

കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട...

Read More >>
‘എട്ടു വർഷത്തോളം എന്ത് ചെയ്യുകയായിരുന്നു?’ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

Sep 30, 2024 02:58 PM

‘എട്ടു വർഷത്തോളം എന്ത് ചെയ്യുകയായിരുന്നു?’ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

‘എട്ടു വർഷത്തോളം എന്ത് ചെയ്യുകയായിരുന്നു?’ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ...

Read More >>
പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച ;  കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ പണമെത്തും

Sep 30, 2024 02:46 PM

പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച ; കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ പണമെത്തും

പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച ; കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ...

Read More >>
Top Stories










News Roundup






Entertainment News