‘എട്ടു വർഷത്തോളം എന്ത് ചെയ്യുകയായിരുന്നു?’ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

‘എട്ടു വർഷത്തോളം എന്ത് ചെയ്യുകയായിരുന്നു?’ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
Sep 30, 2024 02:58 PM | By Remya Raveendran

തിരുവനന്തപുരം :  നടൻ സിദ്ദിഖിന്റെ ജാമ്യപേക്ഷ പരി​ഗണിക്കുന്നതിനിടെ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. എട്ടുവർഷത്തോളം എന്ത് ചെയ്യുകയായിരുന്നുവെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയോട് സുപ്രീംകോടതി ചോദിച്ചു. സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് നൽകി. കാലതാമസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദം കണക്കിലെടുത്താണ് സംസ്ഥാന സർക്കാരിനോട് കോടതി വിശദീകരണം തേടിയിരിക്കുന്നത്. ഹർജിയിൽ സിദ്ദിഖിന്റെ അറസ്റ്റ് കോടതി തടഞ്ഞു. ട്രയൽ കോടതി നടപടികളും അന്വേഷണവും പുരോഗമിക്കട്ടെ എന്ന് സുപ്രീംകോടതി നിർദേശിച്ചു.രണ്ടാഴ്ചയ്ക്ക് കേസ് വീണ്ടും പരിഗണിക്കും. ഈ കാലയളവിൽ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി നിർദേശിച്ചു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശം നൽകി. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് പരാതി ഇപ്പോൾ നൽകിയതെന്ന് സംസ്ഥാന സർക്കാരും അതിജീവിതയും വ്യക്തമാക്കി.

അതേസമയം 29 കേസുകൾ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുവെന്ന് സർക്കാരിന്റെ അഭിഭാഷക സുപ്രീംകോടതിയെ അറിയിച്ചു. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.  

Suprimecourt

Next TV

Related Stories
യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം

Sep 30, 2024 04:14 PM

യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം

യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക്...

Read More >>
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Sep 30, 2024 03:43 PM

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ...

Read More >>
പാനൂരിലെ ചിത്രൻ കണ്ടോത്തിനെ അനുസ്മരിച്ചു

Sep 30, 2024 03:37 PM

പാനൂരിലെ ചിത്രൻ കണ്ടോത്തിനെ അനുസ്മരിച്ചു

പാനൂരിലെ ചിത്രൻ കണ്ടോത്തിനെ...

Read More >>
ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

Sep 30, 2024 03:19 PM

ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

Sep 30, 2024 03:11 PM

കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട...

Read More >>
പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച ;  കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ പണമെത്തും

Sep 30, 2024 02:46 PM

പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച ; കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ പണമെത്തും

പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച ; കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ...

Read More >>
Top Stories

News Roundup

Entertainment News