എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണം: ഹൈക്കോടതി നിർദേശം

എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണം: ഹൈക്കോടതി നിർദേശം
Sep 30, 2024 01:45 PM | By sukanya

കൊച്ചി:സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനു വിട്ടുനൽകാതെ മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം.

മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാൻ എറണാകുളം മെഡിക്കൽ കോളജ് പ്രിന്‍സിപ്പൽ തീരുമാനമെടുത്ത ഹിയറിങ്ങിൽ വീഴ്ചയുണ്ടായെന്ന ആരോപണം പരിശോധിക്കാൻ കോടതി നിർദേശം നൽകി. വീണ്ടും ഹിയറിങ് നടത്താൻ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ മേധാവിയെ ചുമതലപ്പെടുത്താൻ കഴിയുമോ എന്ന് സർക്കാർ അറിയിക്കണം. ജസ്റ്റിസ് വി ജി അരുൺ വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും. മൃതദേഹം മെഡിക്കൽ കോളജിന് വിട്ടു നൽകുന്നതിനെതിരെ ലോറൻസിന്റെ മകൾ ആശയാണ് കോടതിയെ സമീപിച്ചത്. ലോറൻസ് ഇടവക അംഗമാണെന്നും പള്ളിയിൽ സംസ്കരിക്കണമെന്നുമായിരുന്നു മകളായ ആശ ലോറന്‍സിന്റെ ആവശ്യം. മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനു കൈമാറണമെന്ന് എം എം ലോറൻസ് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു എന്ന് മൂത്തമകൻ അഡ്വ എം എൽ സജീവനും രണ്ടാമത്തെ മകൾ സുജാതയും പറഞ്ഞതിനെ തുടർന്നാണ് ആശ കോടതിയെ സമീപിക്കുന്നത്. മരണത്തിനു പിന്നാലേ ആശ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബന്ധുക്കളോട് സംസാരിച്ച് അന്തിമ തീരുമാനം എറണാകുളം മെഡിക്കൽ കോളേജിന് എടുക്കാമെന്ന ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം മതാചാരപ്രകാരം സംസ്‍കരിക്കണമെന്ന മകൾ ആശയുടെ ആവശ്യം കമ്മിറ്റി തള്ളുകയും മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. തന്റെ മൃതദേഹം വൈദ്യപഠനത്തിനു നൽകണമെന്ന് ലോറൻസ് വാക്കാൽ നിർദേശം നൽകിയിരുന്നതിന് സാക്ഷികളായ രണ്ട് ബന്ധുക്കൾ കമ്മിറ്റി മുൻപാകെ ഹാജരായിരുന്നു. തുടര്‍ന്നാണ് ആശ വീണ്ടും കോടതിയെ സമീപിച്ചത്.

Kochi

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Sep 30, 2024 03:43 PM

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ...

Read More >>
പാനൂരിലെ ചിത്രൻ കണ്ടോത്തിനെ അനുസ്മരിച്ചു

Sep 30, 2024 03:37 PM

പാനൂരിലെ ചിത്രൻ കണ്ടോത്തിനെ അനുസ്മരിച്ചു

പാനൂരിലെ ചിത്രൻ കണ്ടോത്തിനെ...

Read More >>
ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

Sep 30, 2024 03:19 PM

ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

Sep 30, 2024 03:11 PM

കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട...

Read More >>
‘എട്ടു വർഷത്തോളം എന്ത് ചെയ്യുകയായിരുന്നു?’ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

Sep 30, 2024 02:58 PM

‘എട്ടു വർഷത്തോളം എന്ത് ചെയ്യുകയായിരുന്നു?’ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

‘എട്ടു വർഷത്തോളം എന്ത് ചെയ്യുകയായിരുന്നു?’ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ...

Read More >>
പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച ;  കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ പണമെത്തും

Sep 30, 2024 02:46 PM

പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച ; കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ പണമെത്തും

പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച ; കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ...

Read More >>
Top Stories

News Roundup

Entertainment News