സ്ട്രീം ഇക്കോ സിസ്റ്റം പ്രൊജക്ടുകളുടെ ഉദ്ഘാടനം നടത്തി

സ്ട്രീം ഇക്കോ സിസ്റ്റം പ്രൊജക്ടുകളുടെ ഉദ്ഘാടനം നടത്തി
Sep 30, 2024 01:25 PM | By sukanya

കൂത്തുപറമ്പ് : കേരള പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളം കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സ്ട്രീം ഇക്കോ സിസ്റ്റം പ്രൊജക്ടുകളുടെ ഉദ്ഘാടനവും ആശയരൂപീകരണ ഏകദിന ശില്പശാലയും കൂത്തുപറമ്പ് ബി ആർ സി ഹാളിൽ വച്ച് സംഘടിപ്പിച്ചു.

ബ്ലോക്ക് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ എൻ സതീന്ദ്രൻ ശില്പ ശാലയുടെ ഉദ്‌ഘാടനവും പദ്ധതി വിശദീകരണവും നടത്തി.ബി ആർ സി ട്രെയ്നർ കെ എം ദിജീഷ്‌ അധ്യക്ഷനായിരുന്നു.സ്പെഷ്യൽ എഡ്യൂക്കേറ്റർ വിനോദ്.പ്രൊജക്ട് കോർഡിനേറ്റർ ഷെറിൻ ഷഹാന എന്നിവർ സംസാരിച്ചു .

പള്ളിക്കൂടവും പാഠ പുസ്‌തകവും എന്ന കേവല ചിന്തയിൽ നിന്ന് വിഭിന്നമായി കുട്ടികളിൽ തൊഴിലധിഷ്ഠിതവും ക്രീയാത്മകവും ഗവേഷണ അഭിരുചിയും വളർത്തുക എന്ന ലക്ഷ്യത്തിൽ ബിആർസിക്ക് കീഴിൽ മൂന്ന് പ്രോജക്ടുകളാണ് തെരഞ്ഞെടുത്തത്. കോട്ടയം ഗ്രാമ പഞ്ചായത്തിനെ കേന്ദ്രീകരിച്ച് സമീപകാലത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന മുണ്ടിനീര് എന്ന പകർച്ചവ്യാധിയെ കുറിച്ചുള്ള അന്വേഷണവും പ്രതിവിധികളും, പാട്യം പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കൃഷി യോഗ്യമായ തരിശായി നിലനിൽക്കുന്ന ഭൂമിയിൽ ആയുർവേദ തോട്ടങ്ങളുടെ സാധ്യത, ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ചിറ്റപ്പരിപ്പറമ്പിനെ കേന്ദ്രീകരിച്ച് ആധുനിക ലോകത്ത് വെല്ലുവിളിയായി കൊണ്ടിരിക്കുന്ന ഇ-വേസ്റ്റ് സമൂഹത്തിന് മാതൃകപരമാവുന്ന രീതിയിൽ പ്രയോജനപ്പെടുത്തുക എന്ന ആശയത്തോടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിപ്പയർ മെൻസിന്റെ പ്രാഥമിക തലത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി ഗവേഷണ ചിന്ത വളർത്തുക എന്നിങ്ങനെ മൂന്ന് പ്രോജക്ടുകൾ ആണ് തെരഞ്ഞെടുത്തത്. ഇവയിൽ പ്രാരംഭഘട്ടത്തിൽ ഇലക്ട്രോണിക് ക്ലീനിക്‌ എന്ന പേരിൽ മൂന്നാമത്തെ പ്രോജക്റ്റിന്റെ പ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി പ്രോജക്ടുകളുടെ ഉദ്ഘാടനത്തോടനുബന്ധമായി ഇലക്ട്രോണിക്സിന്റെ ശില്പശാല വിദഗ്ധരായ സുരേഷ്,സുബിൻ ലാൽ, രാഗിണി എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.എൽഇഡി ബൾബ് നിർമ്മാണം,എൽഇഡി ബൾബ് റിപ്പയർ മെന്റ്,നിത്യോപയോഗ ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിപ്പയർ മെന്റ് എന്നീ മൂന്ന് മേഖലകളിൽ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു ശിൽപ്പശാല. ജിഎച്ച്എസ്എസ് ചിറ്റാരിപ്പറമ്പ്,സെന്റ് കോർണേലിയസ് എച്ച് എസ് എസ്,കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങളിൽ നിന്നായി 30 കുട്ടികൾ പ്രോജക്റ്റിന്റെ പങ്കാളികളായി. വിദ്യാർത്ഥികളിൽ സർവ്വതോന്മുഖമായ നൈപുണികളുടെ വികസനവും സാങ്കേതിക രംഗത്തെ അടിസ്ഥാന ജ്ഞാനവും കൈവരിക്കുന്നതിലൂടെ അവരെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്നതാണ് ഈ പ്രൊജക്റ്റുകളിലൂടെ ലക്ഷ്യമിടുന്നത്.എൽ ഇ ഡി ബൾബ് നിർമ്മാണം ഉപയോഗ ശൂന്യമായ എൽ ഇ ഡി ബൾബുകളുടെയും മറ്റ് നിത്യോപയോഗ ഇലക്ടിക്ക് ഉപകരണങ്ങളുടെ റിപ്പയർമെന്റിന്റെ അടിസ്ഥാന ധാരണകളും ശിൽപ്പശാലയിലുടെ കുട്ടികൾ സ്വായത്തമാക്കി.

Koothuparamba

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Sep 30, 2024 03:43 PM

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ...

Read More >>
പാനൂരിലെ ചിത്രൻ കണ്ടോത്തിനെ അനുസ്മരിച്ചു

Sep 30, 2024 03:37 PM

പാനൂരിലെ ചിത്രൻ കണ്ടോത്തിനെ അനുസ്മരിച്ചു

പാനൂരിലെ ചിത്രൻ കണ്ടോത്തിനെ...

Read More >>
ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

Sep 30, 2024 03:19 PM

ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

ആറ്റിങ്ങൽ നഗരസഭ ബസ്സ്സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

Sep 30, 2024 03:11 PM

കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറി നടത്തിപ്പുകാരന്‍റെ കൊലപാതകം; പ്രതിക്ക് ഇരട്ട...

Read More >>
‘എട്ടു വർഷത്തോളം എന്ത് ചെയ്യുകയായിരുന്നു?’ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

Sep 30, 2024 02:58 PM

‘എട്ടു വർഷത്തോളം എന്ത് ചെയ്യുകയായിരുന്നു?’ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

‘എട്ടു വർഷത്തോളം എന്ത് ചെയ്യുകയായിരുന്നു?’ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ...

Read More >>
പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച ;  കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ പണമെത്തും

Sep 30, 2024 02:46 PM

പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച ; കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ പണമെത്തും

പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച ; കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻ...

Read More >>
Top Stories










News Roundup






Entertainment News