അടയ്ക്കാത്തോട്: കേളകം പഞ്ചായത്ത് പാറത്തോട്ടിൽ നിർമിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ (എം സി എഫ്)നാടിന് സമർപ്പിച്ചു. പഞ്ചായത്തിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പാഴ് വസ്തുക്കൾ സംഭരിക്കാൻ 31 ലക്ഷം രൂപ ചിലവിലാണ് സ്ഥലവും, കോൺഗ്രീറ്റ് റോഡും, കെട്ടിടവും ഉൾപ്പെടെ നിർമിച്ചത്. പഞ്ചായത്തിലെ ഹരിതകർമ്മസേനയെ ആദരിക്കലും കെട്ടിട ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചു.
കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ്, സ്ഥിര സമിതി അധ്യക്ഷൻ സജീവൻ പാലുമ്മി, പഞ്ചായത്ത് അംഗങ്ങളായ ജോണി പാമ്പാടി,ബിനു മാനുവൽ,സെക്രട്ടറി ഇൻ ചാർജ് സന്തോഷ് കെ തടത്തിൽ, ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, ഹരിതകർമസേന സെക്രട്ടറി ടി എ റൈഹാനത്ത് തുടങ്ങിയവർ സംസാരിച്ചു.
Kelakam panchayat dedicated the MCF center to people