---
title: "മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു"
english_title: "  Ambulance drivers felicitated in wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/239476/ambulance-drivers-felicitated-in-wayanad"
published_at: "2024-10-01T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fc35a943bb0_ambulence.jpg"
keywords: []
---

# മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു

> **Lead Summary:**  മേപ്പാടി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുഖത്ത് സേവനം നടത്തിയ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആംബുലൻസ് ഡ്രൈവർമാരെയും ഉടമകളെയും ആദരിക്കുന്നതിനായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കേരളാ വനം - വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. ആരോഗ്യ സ്ഥാപനങ്ങളിലും വിവിധ സർക്കാർ വിഭാഗങ്ങളിലുമുള്ള സന്നദ്ധപ്രവർത്തകരെയും ആദരിച്ചു.

## Article Content

 മേപ്പാടി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുഖത്ത് സേവനം നടത്തിയ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആംബുലൻസ് ഡ്രൈവർമാരെയും ഉടമകളെയും ആദരിക്കുന്നതിനായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കേരളാ വനം - വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. ആരോഗ്യ സ്ഥാപനങ്ങളിലും വിവിധ സർക്കാർ വിഭാഗങ്ങളിലുമുള്ള സന്നദ്ധപ്രവർത്തകരെയും ആദരിച്ചു.

ചടങ്ങിൽ ആംബുലൻസ് ഡ്രൈവർമാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. അനു സമേൽ അധ്യക്ഷത വഹിച്ചു. ഷാജുദ്ദീൻ ചിറക്കൽ, ഗൂഡല്ലൂർ എം എൽ എ അഡ്വ. പൊൻ ജയശീലൻ, ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീർ, കൽപറ്റ ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ & വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ, മൂപ്പനാട് പഞ്ചായത്ത് പ്രസിഡന്റ്‌ വി എൻ ശശീന്ദ്രൻ, വാർഡ് മെമ്പർ കേശവൻ, വയനാട് ആർ ടി ഒ പ്രിയ സുമേഷ്, ഐ എം എ മുൻ സ്റ്റേറ്റ് പ്രസിഡന്റ്‌ ഡോ ഭാസ്കരൻ, കൽപ്പറ്റ ഡി വൈ എസ് പി ബിജു രാജ്, കൽപ്പറ്റ ഫയർ ഓഫീസർ പി കെ ബഷീർ, മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ ഉമ്മർ, ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഷാനവാസ്‌ പള്ളിയാൽ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/239476/ambulance-drivers-felicitated-in-wayanad)