കൂട്ടുപുഴ - വിരാജ്പേട്ട അന്തർ സംസ്ഥാന പാതയുടെ നവീകരണം നടത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ അടിയന്തരമായി ചെയ്യണമെന്ന് വിരാജ്പേട്ട എം എൽ എ എ.എസ്. പൊന്നണ്ണയോട് സണ്ണി ജോസഫ് എം എൽ എ ആവശ്യപ്പെട്ടു.
കൂട്ടുപുഴ - വിരാജ്പേട്ട റോഡ് അടിയന്തരമായി നവീകരിക്കുന്നതിന്റെ ആവശ്യകത വീണ്ടും ശ്രദ്ധയിൽപ്പെടുത്തുകയാണെന്നും. പൂർണമായും തകർന്ന ഈ റോഡിന്റെ ശോച്യാവസ്ഥ പൊതു ജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതിനാൽ അടിയന്തിരമായി അറ്റകുറ്റപണികളും തുടർന്ന് നവീകരണ പ്രവർത്തിയും നടത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എം എൽ എ വിരാജ്പ്പേട്ട് എം എൽ എ എ.എസ്. പൊന്നണ്ണയെ ഫോണിലൂടെ ബന്ധപ്പെടുകയും കത്ത് നൽകുകയും ചെയ്തു.
Veerajpettaroad