കേളകം :നിർദ്ദിഷ്ട മാനന്തവാടി - മട്ടന്നൂർ എയർപോർട്ട് നാലുവരിപാത ചുരം രഹിതമായ താഴെ പാൽച്ചുരം വഴി നിർമ്മിക്കണമെന്നും ഈ റോഡ് എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്നും സി പി ഐ എം കേളകം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
കേളകം ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്ന സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ.വി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു കെ.എം.ജോർജ്, വി.പി.ബിജു, മൈഥിലി രമണൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
ലോക്കൽ സെക്രട്ടറി കെ.പി.ഷാജി റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാ കമ്മിറ്റയംഗം വി.ജി.പത്മനാഭൻ ,ഏരിയ സെക്രട്ടറി അഡ്വ.എം.രാജൻ, പി.വി.പ്രഭാകരൻ, സി ടി. അനീഷ്, എ.ഷിബു, തങ്കമ്മ സ്‌കറിയ എന്നിവർ പ്രസംഗിച്ചു. ജലജീവൻ മിഷൻ പദ്ധതി ഉടൻ പൂർത്തിയാക്കുക, വന്യ ജീവി ശല്യം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ലോക്കൽ സെക്രട്ടറിയായി കെ.പി.ഷാജിയെ തെരഞ്ഞെടുത്തു. പൊതുസമ്മേളനം കെ.വി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കെ പി ഷാജി അധ്യക്ഷനായിരുന്നു.സി.ടി.അനീഷ്, തങ്കമ്മ സ്കറിയ പികെ.മോഹനൻ എന്നിവർ പ്രസംഗിച്ചു.
Kelakam