നിയമസഭയിൽ അസാധാരണ രംഗങ്ങൾ, സ്പീക്കറുടെ ഡയസിൽ കയറിയും പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

നിയമസഭയിൽ അസാധാരണ രംഗങ്ങൾ, സ്പീക്കറുടെ ഡയസിൽ കയറിയും പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
Oct 7, 2024 11:34 AM | By sukanya

 തിരുവനന്തപുരം: നിയമസഭയിൽ അത്യസാധാരണമായ നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയിൽ നേർക്കുനേർ പോരാടിയതോടെ സമീപകാലത്തൊന്നും കാണാത്ത രീതിയിലുളള കലുഷിതാന്തരീക്ഷമാണ് സഭയിലുണ്ടായത്.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും വൻ ബഹളമായതോടെ സഭ പിരിഞ്ഞു. ഇതോടെ അടിയന്തര പ്രമേയ ചർച്ചയും ഇന്ന് നടക്കില്ല. 

അതി രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയിൽ നേർക്കുനേർ ആരോപണങ്ങളുന്നയിച്ചത്. അഴിമതിക്കാരനെന്ന് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിളിച്ചു. മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണ്. ജനം എന്താണ് ചിന്തിക്കുന്നത് എന്ന് മുഖ്യമന്ത്രിക്ക് അറിയില്ല.  അഴിമതിക്കെതിരായ പിണറായിയുടെ പരാമർശം ചെകുത്താൻ വേദം ഓതും പോലെയാണെന്നും വിഡി സതീശൻ പറഞ്ഞു. പിന്നാലെ രൂക്ഷഭാഷയിൽ പിണറായിയും മറുപടി നൽകി. നിങ്ങൾക്ക് നിലവാരമില്ലെന്നും എന്നെ അഴിമതിക്കാരനാക്കാൻ നോക്കണ്ടെന്നും ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. സമൂഹത്തിന് മുന്നിൽ പിണറായി വിജയൻ ആരാണ് എന്നും സതീശൻ ആരാണ് എന്നും അറിയാം. പിണറായി വിജയൻ അഴിമതിക്കാരൻ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രിയും മറുപടി നൽകി. പ്രതിഷേധിച്ചെത്തിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കർ കസേരക്ക് സമീപത്തേക്ക് ചാടിക്കയറി. സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടി. ഡയസിൽ കയറി പ്രതിപക്ഷം പ്രതിഷേധിച്ചു. മാത്യു കുഴൽനാടൻ അടക്കമുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടിച്ച് മാറ്റേണ്ടി വന്നു. പിന്നാലെ ഭരണപക്ഷം മുഖ്യമന്ത്രിക്ക് പിന്നിൽ അണിനിരന്നു. പ്രതിഷേധം കടുത്തതോടെ ഭരണ നിരയും നടുത്തളത്തിൽ ഇറങ്ങി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം നടക്കുന്നതിനിടെ സഭാ ടിവി കട്ട് ചെയ്തു. വാക്ക്പോര് സഭാ ടിവി സെൻസർ ചെയ്തു. പ്രതിഷേധ ദൃശ്യങ്ങൾ ഒഴിവാക്കി. തുടർന്ന് സഭാ നടപടികൾ വേഗത്തിലാക്കി. സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. 


Thiruvanaththapuram

Next TV

Related Stories
നടൻ സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; 12 ന് വീണ്ടും ഹാജരാകാൻ നിർദേശം

Oct 7, 2024 01:47 PM

നടൻ സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; 12 ന് വീണ്ടും ഹാജരാകാൻ നിർദേശം

നടൻ സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; 12 ന് വീണ്ടും ഹാജരാകാൻ...

Read More >>
ബലാത്സംഗ കേസ്: പ്രതി നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി

Oct 7, 2024 12:05 PM

ബലാത്സംഗ കേസ്: പ്രതി നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി

ബലാത്സംഗ കേസ്: പ്രതി നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന്...

Read More >>
'ജംബോ സർക്കസ്' കണ്ണൂരിൽ പ്രദർശനം തുടങ്ങി

Oct 7, 2024 11:05 AM

'ജംബോ സർക്കസ്' കണ്ണൂരിൽ പ്രദർശനം തുടങ്ങി

'ജംബോ സർക്കസ്' കണ്ണൂരിൽ പ്രദർശനം...

Read More >>
കേരള ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ മന്ത്രി ഒആർ കേളു സമ്മാനിച്ചു

Oct 7, 2024 10:55 AM

കേരള ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ മന്ത്രി ഒആർ കേളു സമ്മാനിച്ചു

ക്ഷേത്രകലാശ്രീ പുരസ്‌കാരം കെ എസ് ചിത്ര...

Read More >>
കൊച്ചിയില്‍ പേപ്പര്‍ പഞ്ചിങ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ചു

Oct 7, 2024 10:43 AM

കൊച്ചിയില്‍ പേപ്പര്‍ പഞ്ചിങ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ചു

കൊച്ചിയില്‍ പേപ്പര്‍ പഞ്ചിങ് മെഷീനില്‍ കുടുങ്ങി യുവാവ് മരിച്ചു...

Read More >>
ആറളത്ത്  ഏകദിന ജൻഡർ അവബോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

Oct 7, 2024 10:30 AM

ആറളത്ത് ഏകദിന ജൻഡർ അവബോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

ആറളത്ത് ഏകദിന ജൻഡർ അവബോധ പരിശിലന പരിപാടി...

Read More >>
Top Stories










News Roundup