കേരള ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ മന്ത്രി ഒആർ കേളു സമ്മാനിച്ചു

കേരള ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ മന്ത്രി ഒആർ കേളു സമ്മാനിച്ചു
Oct 7, 2024 10:55 AM | By sukanya

 കണ്ണൂർ : 2022ലെ കേരള ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ എരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു സമ്മാനിച്ചു. ക്ഷേത്രവും ക്ഷേത്ര കലകളും കേരളത്തിന്റെ സംസ്കാരിക മണ്ഡലം കൂടിയാണെന്ന് മന്ത്രി പറഞ്ഞു.

കലാകാരൻമാരും കവികളും സാഹിത്യകാരന്മാരും കൂടിച്ചേർന്നാണ് ഇന്നത്തെ കേരളം രൂപപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. ശില്പവും ഫലകവും അടങ്ങുന്ന ക്ഷേത്രകലാശ്രീ പുരസ്‌കാരം പ്രശസ്ത ഗായിക കെ എസ് ചിത്ര മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. ക്ഷേത്രകലാ ഫെലോഷിപ്പ് നർത്തകനും ഗവേഷകനുമായ ഡോ. ആർഎൽവി രാമകൃഷ്ണന് സമ്മാനിച്ചു.

ഇവയുൾപെടെ ആകെ 36 പുരസ്‌കാരങ്ങളാണ് സമ്മാനിച്ചത്. ചടങ്ങിൽ എം വിജിൻ എംഎൽഎ അധ്യക്ഷനായി. ക്ഷേത്ര കലകൾ അന്യം നിന്ന് പോകാതിരിക്കാൻ പുതിയ തലമുറക്ക് പരിശീലനം നൽകാനുള്ള ക്ഷേത്രകലാ അക്കാദമിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് വിശിഷ്ടാതിഥിയായ കെ എസ് ചിത്ര പറഞ്ഞു. തന്റെ സ്വര മാധുരിയിലൂടെ അവർ ആസ്വാദകരുടെ മനം കവർന്നു. ക്ഷേത്രകലാ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ആമുഖ ഭാഷണം നടത്തി. അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവിലത്ത് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. മുൻ എംഎൽഎ ടി വി രാജേഷ്, ചിറക്കൽ കോവിലകം ട്രസ്റ്റി സി കെ രാമവർമ വലിയരാജ, ഡോ. ആർഎൽവി രാമകൃഷ്ണൻ സംഘാടക സമിതി വൈസ് ചെയർമാൻ വി വിനോദ് എന്നിവർ സംസാരിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി ഗോവിന്ദൻ, ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം ശ്രീധരൻ, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഹീദ് കായിക്കാരൻ, ജില്ലാ പഞ്ചായത്തംഗം സിപി ഷിജു, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി പി മുഹമ്മദ്‌ റഫീഖ്, ഗ്രാമ പഞ്ചായത്ത്‌ അംഗം ജസീർ അഹമ്മദ്, മലബാർ ദേവസ്വം ബോർഡ് അംഗങ്ങളായ പി കെ മധുസൂദനൻ, കെ ജനാർദനൻ, ദേവസ്വം കമ്മിഷണർ ടി സി ബിജു, കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ, അക്കാദമി സ്പെഷ്യൽ ഓഫീസർ എൻ കെ ബൈജു, എം പി ഉണ്ണികൃഷ്ണൻ, കെ വേണു, ഡോ. കെ എച്ച് സുബ്രഹ്മണ്യൻ, പി പി ദാമോദരൻ, ഡോ. വൈ വി കണ്ണൻ എന്നിവർ സംബന്ധിച്ചു. വേദിയിൽ മട്ടന്നൂർ ശ്രീജിത്തിന്റെ സോപാന സംഗീതം, ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം, കലാമണ്ഡലം കനക കുമാറിന്റെ ചാക്യാർകൂത്ത്, കലാമണ്ഡലം മഹേന്ദ്രന്റെ ഓട്ടൻതുള്ളൽ, ക്ഷേത്രകലാ അക്കാദമി വിദ്യാർഥിനികൾ അവതരിപ്പിച്ച മോഹിനിയാട്ടം, ലളിത യക്ഷ ടീം ബാലകൃഷ്ണ യെൽക്കാന അവതരിപ്പിച്ച യക്ഷഗാനം, കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റ് എന്നിവ അരങ്ങേറി. രാവിലെ മുതൽ ക്ഷേത്രകല അക്കാദമിയിൽ നിന്ന് പരിശീലനം ലഭിച്ച കുട്ടികളുടെ ചുമർ ചിത്ര പ്രദർശനവും ഉണ്ടായിരുന്നു.

Kannur

Next TV

Related Stories
ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

Dec 21, 2024 05:33 PM

ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

Dec 21, 2024 04:20 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം...

Read More >>
അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

Dec 21, 2024 03:54 PM

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും...

Read More >>
അടയ്ക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വൻ അഴിമതി ; സിപിഎം

Dec 21, 2024 03:30 PM

അടയ്ക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വൻ അഴിമതി ; സിപിഎം

അടയ്ക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വൻ അഴിമതി ;...

Read More >>
വയനാട് ഉരുൾപൊട്ടൽ പുനരധിവാസ പട്ടികയിൽ വ്യാപക പിഴവെന്ന് പരാതി; നിരവധി പേർ പട്ടികയിലില്ല, ചിലരുടെ പേര് രണ്ട് തവണ

Dec 21, 2024 03:03 PM

വയനാട് ഉരുൾപൊട്ടൽ പുനരധിവാസ പട്ടികയിൽ വ്യാപക പിഴവെന്ന് പരാതി; നിരവധി പേർ പട്ടികയിലില്ല, ചിലരുടെ പേര് രണ്ട് തവണ

വയനാട് ഉരുൾപൊട്ടൽ പുനരധിവാസ പട്ടികയിൽ വ്യാപക പിഴവെന്ന് പരാതി; നിരവധി പേർ പട്ടികയിലില്ല, ചിലരുടെ പേര് രണ്ട്...

Read More >>
ജൂനിയർ റെഡ്ക്രോസ് ഏകദിന പഠന ക്യാമ്പ് നടന്നു

Dec 21, 2024 02:53 PM

ജൂനിയർ റെഡ്ക്രോസ് ഏകദിന പഠന ക്യാമ്പ് നടന്നു

ജൂനിയർ റെഡ്ക്രോസ് ഏകദിന പഠന ക്യാമ്പ്...

Read More >>
Top Stories










News Roundup






Entertainment News