കനത്ത മഴയിൽ കണ്ണൂർ വിമാനത്താവള പ്രദേശത്ത് നിന്ന് വെള്ളം കുത്തിയൊഴുകി നാശനഷ്ടം

കനത്ത മഴയിൽ കണ്ണൂർ വിമാനത്താവള പ്രദേശത്ത് നിന്ന് വെള്ളം കുത്തിയൊഴുകി  നാശനഷ്ടം
Oct 7, 2024 02:18 PM | By Remya Raveendran

കണ്ണൂർ :  കനത്ത മഴയിൽ കണ്ണൂർ വിമാനത്താവള പ്രദേശത്ത് നിന്ന് വെള്ളം കുത്തിയൊഴുകി വീടുകളിലും കടകളിലുമെത്തി നാശനഷ്ടം. കല്ലേരിക്കരയിലെ വീടുകളിലും സമീപത്തെ ബൈക്ക് വർക്ക്‌ഷോപ്പിലും കടയിലുമാണ് നാശനഷ്ടമുണ്ടായത്.  മുമ്പ് വെള്ളം കുത്തിയൊഴുകി വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്ന ഭാഗത്ത് കൂടിയാണ് വീണ്ടും വെള്ളമെത്തിയത്. കല്ലേരിക്കരയിലെ ഓട്ടോഡ്രൈവർ കെ.മോഹനന്റെ വീട്ടുമുറ്റത്തും മറ്റും ചെളികയറി.

സമീപത്തെ കെ.സുമേഷിന്റെ വീട്ടുപരിസരത്തും വെള്ളം കയറി. പി.കെ.ബിജുവിന്റെ ബൈക്ക് വർക്ക്‌ഷോപ്പിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. കല്ലേരിക്കര ഐശ്വര്യ വായനശാലക്ക് സമീപമുള്ള കടകളിലും വെളളം കയറി. കഴിഞ്ഞ മേയ് മാസവും വിമാനത്താവള പരിസരത്ത് നിന്ന് വെള്ളം കുത്തിയൊഴുകി വലിയ നാശമുണ്ടായിരുന്നു. വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർത്ത് മട്ടന്നൂർ അഞ്ചരക്കണ്ടി റോഡും കടന്നാണ് വെള്ളം വീടുകളിലേക്ക് എത്തുന്നത്. വെള്ളം കയറി നാശനഷ്ടമുണ്ടാകുന്നത് കിയാൽ അധികൃതരുടെയും മറ്റും ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. വിമാനത്താവള പ്രദേശത്തെ ജലസംഭരണി മണ്ണുമൂടി നിറഞ്ഞതാണ് ഓവുചാൽ കവിഞ്ഞ് വെള്ളമൊഴുകാൻ കാരണമെന്ന് പറയുന്നു.

Heavyrain

Next TV

Related Stories
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

Dec 21, 2024 04:20 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം...

Read More >>
അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

Dec 21, 2024 03:54 PM

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും...

Read More >>
അടയ്ക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വൻ അഴിമതി ; സിപിഎം

Dec 21, 2024 03:30 PM

അടയ്ക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വൻ അഴിമതി ; സിപിഎം

അടയ്ക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വൻ അഴിമതി ;...

Read More >>
വയനാട് ഉരുൾപൊട്ടൽ പുനരധിവാസ പട്ടികയിൽ വ്യാപക പിഴവെന്ന് പരാതി; നിരവധി പേർ പട്ടികയിലില്ല, ചിലരുടെ പേര് രണ്ട് തവണ

Dec 21, 2024 03:03 PM

വയനാട് ഉരുൾപൊട്ടൽ പുനരധിവാസ പട്ടികയിൽ വ്യാപക പിഴവെന്ന് പരാതി; നിരവധി പേർ പട്ടികയിലില്ല, ചിലരുടെ പേര് രണ്ട് തവണ

വയനാട് ഉരുൾപൊട്ടൽ പുനരധിവാസ പട്ടികയിൽ വ്യാപക പിഴവെന്ന് പരാതി; നിരവധി പേർ പട്ടികയിലില്ല, ചിലരുടെ പേര് രണ്ട്...

Read More >>
ജൂനിയർ റെഡ്ക്രോസ് ഏകദിന പഠന ക്യാമ്പ് നടന്നു

Dec 21, 2024 02:53 PM

ജൂനിയർ റെഡ്ക്രോസ് ഏകദിന പഠന ക്യാമ്പ് നടന്നു

ജൂനിയർ റെഡ്ക്രോസ് ഏകദിന പഠന ക്യാമ്പ്...

Read More >>
തോട്ടട നോർത്ത് എൽ.പി.സ്ക്കൂളിൽ സ്ഥാപിച്ച കുടിവെള്ള പ്ലാൻറ്റിൻ്റെ  ഉദ്ഘാടനം  നടന്നു

Dec 21, 2024 02:44 PM

തോട്ടട നോർത്ത് എൽ.പി.സ്ക്കൂളിൽ സ്ഥാപിച്ച കുടിവെള്ള പ്ലാൻറ്റിൻ്റെ ഉദ്ഘാടനം നടന്നു

തോട്ടട നോർത്ത് എൽ.പി.സ്ക്കൂളിൽ സ്ഥാപിച്ച കുടിവെള്ള പ്ലാൻറ്റിൻ്റെ ഉദ്ഘാടനം ...

Read More >>
Top Stories

News Roundup

Entertainment News