ചിറ്റാരിപ്പറമ്പ് : ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വട്ടോളി പാലം അനുബന്ധ റോഡ് എന്നിവയുടെ പ്രവർത്തികൾ വിലയിരുത്തുവാനായി കെ കെ ശൈലജ എംഎൽഎ സ്ഥലം സന്ദർശിച്ചു. 2018ലായിരുന്നു വട്ടോളി പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ 2 4 വാർഡുകളായ വട്ടോളിയെയും ഇക്കരെ വട്ടോളി യെയും ബന്ധിപ്പിക്കുന്ന പാലമാണിത്. പാലത്തിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായെങ്കിലും പാലത്തോട് ചേർന്നുള്ള അനുബന്ധ റോഡ് ബന്ധിപ്പിക്കാൻ സാധിക്കാതിരുന്നത് ഏറെ പ്രതിസന്ധികൾക്ക് ഇടയാക്കിയിരുന്നു.
മൂന്ന് കോടി 80 ലക്ഷം രൂപ ചിലവിട്ടാണ് 78 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന്റെ നിർമ്മാണം. ഈ വർഷം ഡിസംബറോടെ പണിപൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങുമെന്ന് കെ കെ ശൈലജ എംഎൽഎ അറിയിച്ചു. വട്ടോളി പാലത്തോടൊപ്പം തന്നെ പെരുവ കടൽ കണ്ടം പാലവും എത്രയും പെട്ടെന്ന് ജനങ്ങൾക്ക് നൽകുമെന്നും എംഎൽഎ അറിയിച്ചു. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി ബാലൻ, എക്സിക്യൂട്ടീവ് എൻജിനീയർ സുനിൽ കൊയിലേരിയൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജിത് കുമാർ, അസിസ്റ്റന്റ് എൻജിനീയർ സി സോനാ, കോൺട്രാക്ടർ വൈശാഖ് ഹരീഷ്, പഞ്ചായത്തിലെ മറ്റ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
Kkshailajavisit